Image

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഹൂസ്റ്റണ്‍ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ 1ന്

ജീമോന്‍ റാന്നി Published on 31 January, 2017
ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഹൂസ്റ്റണ്‍ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ 1ന്
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍(IANAGH) ന്റെ ആഭിമുഖ്യത്തില്‍ ഏകദിന വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നു.

'നഴ്‌സിംഗ് പ്രാക്ടീസിലെയും ഫാര്‍മക്കോളജിയിലെയും ആധുനിക പ്രവണതകള്‍' (Current trends in nursing practice and pharmacology) എന്ന വിഷയത്തെ അധികരിച്ച് നിരവധി പ്രഭാഷണങ്ങളും ചര്‍ച്ചകളും ഒരുക്കിയിട്ടുള്ള സെമിനാര്‍ ഏപ്രില്‍ 1ന് ശനിയാഴ്ച രാവിലെ 7.15 മുതല്‍ ഹൂസ്റ്റണിലെ വി.എ. മെഡിക്കല്‍ സെന്ററില്‍(Michael E Debakey V.A Medical Center) വച്ച് നടത്തപ്പെടും.

ഹൂസ്റ്റണിലെ മെഡിക്കല്‍, വിദ്യാഭ്യാസരംഗത്ത് പ്രശ്‌നങ്ങളും പ്രതിഭാധനരുമായ ഡോ.ഫ്രാങ്കിന്‍ കിങ്ങ്സ്റ്റണ്‍, ഡോ. ലോറെന്‍ കോണ്‍വെന്‍, ഡോ.ഹമീദ് അഫ്‌സര്‍, ഡോ. ഏബെര്‍ട്ട കൊമ്പാര്‍ട്ട്, ഡോ.ഫെയിത്ത് സ്ട്രങ്ക്, ഡോ.മൈക്കിള്‍ ഗില്ലെറ്റ്, മിഷെല്‍ പെക്ക്(നഴ്‌സ് പ്രാക്ടീഷ്ണര്‍), ഡോ.എല്‍സാ റാമിറെസ്, ഡോ.ജോളി ജോസഫ് തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
ഡോ.നിതാ മാത്യു ജോസഫ്, ഡോ.സിമി ആര്‍ വര്‍ഗീസ്, അക്കാമ്മ കല്ലേല്‍, ജോസഫ് വി. ജോസഫ്, ഏലി ശാമുവേല്‍, വിര്‍ജീനിയാ അല്‍ഫോന്‍സ്, എന്നിവരുടെ നേതൃത്വത്തിലുള്ള പ്ലാനിംഗ് കമ്മറ്റി സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 1 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.

അക്കാമ്മ കല്ലേല്‍-281 620 8228
accamma k@yahoo.com
നിതാ മാത്യു ജോസഫ്-832 603 7590
nithamathew201 @gmail.com

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക