Image

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയെ അപമാനിച്ചതായി പരാതി

ജോര്‍ജ് ജോണ്‍ Published on 01 February, 2017
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയെ അപമാനിച്ചതായി പരാതി


ഫ്രാങ്ക്ഫര്‍ട്ട്: മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ യുവതിയോട് മാറിടം കാണിക്കണമെന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സെക}രിറ്റി ആവശ്യപ്പെട്ടു.

സിങ്കപ്പൂരില്‍ നിന്നുമുള്ള ഗായത്രി ബോസിനാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സെക}രിറ്റിയില്‍ നിന്നും മോശമായ അനുഭവമുണ്ടായത്. ഈ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് ഗായത്രി. ബ്രസ്റ്റ് പമ്പ് കയ്യില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന് എയര്‍പോര്‍ട്ട് സെക}രിറ്റി ആവശ്യപ്പെടുകയായിരുന്നു.. 

ഏഴും മൂന്നും വയസ്സ് പ്രായമുള്ള കുട്ടികളുടെ അമ്മയാണ് ഗായത്രി. അധികൃതരുടെ ചോദ്യം ചെയ്യലില്‍ അവര്‍ തകര്‍ന്നു പോയതായി ഗായത്രി കരഞ്ഞുകൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പാരീസിലേക്ക് പോകുന്നതിനായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഗായത്രി. സെക}രിറ്റി ചെക്കിങ്ങില്‍ ബ്രസ്റ്റ് പമ്പ് സ്‌കാനറില്‍ തെളിഞ്ഞു. ചോദ്യം ചെയ്യാന്‍ പ്രത്യേക മുറിയിലേക്ക് വിളിപ്പിച്ചെന്ന് ഗായത്രി പറഞ്ഞു. ഗായത്രിയുടെ കൈയിലുള്ളത് ബ്രസ്റ്റ് പമ്പാണെന്നും താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കണമെന്നായിരുന്നു അധിക}തരുടെ നിലപാട്.

മാറിടം പരിശോധനയ്ക്കായി എത്തിയ വനിത പോലീസ് ഗായത്രിയുടെ മേല്‍ വസ്ത്രംമാറ്റി മാറിടം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. മാറിടം കാണിച്ചിട്ടും ബോധ്യപ്പെടാത്ത പൊലീസ് ഉദ്യോഗസ്ഥ മുലപ്പാല്‍ പിഴിഞ്ഞു കാണിക്കണമെന്നും ആവശ്യപ്പെട്ടു. ഫ്രാങ്ക്ഫര്‍ട്ട് സെക}രിറ്റി അധിക|തരുടെ ചോദ്യം ചെയ്യലില്‍ താന്‍ തകര്‍ന്നു
പോയതായി കരഞ്ഞുകൊണ്ട് ഗായത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍പോര്‍ട്ട് സെക}രിറ്റി ചീഫ് ഓഫീസര്‍ മാധ്യമ
പ്രവര്‍ത്തകരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക