Image

ബ്രിസ്‌റ്റോളില്‍ മാര്‍ ജോസഫ് സ്രാന്പിക്കലും ഫാ. സിറില്‍ ഇടമനയും നയിക്കുന്ന നൈറ്റ് വിജില്‍

Published on 01 February, 2017
ബ്രിസ്‌റ്റോളില്‍ മാര്‍ ജോസഫ് സ്രാന്പിക്കലും ഫാ. സിറില്‍ ഇടമനയും നയിക്കുന്ന നൈറ്റ് വിജില്‍

 
ലണ്ടന്‍: ബ്രിസ്‌റ്റോള്‍ ഫിഷ് പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ആദ്യ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കലും പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സിറില്‍ ഇടമനയും ചേര്‍ന്ന് നയിക്കുന്നു.

ഫെബ്രുവരി മൂന്നിന് (വെള്ളി) രാത്രി എട്ടിന് ജപമാലയോടെ ആരംഭിച്ച് രാത്രി 12 ന് അവസാനിക്കുന്ന നൈറ്റ് വിജിലില്‍ ആത്മീയ അഭിഷേകം തുളുന്പുന്ന സ്തുതിപ്പുകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, കുന്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുമെന്ന് എസ്ടിഎംസിസി ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, കൈക്കായന്മാരായ റോയ് സെബാസ്റ്റിയന്‍, സജി മാത്യു എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക