Image

വിജയമുദ്ര പ്രകാശനം ചെയ്തു

Published on 01 February, 2017
വിജയമുദ്ര പ്രകാശനം ചെയ്തു


      കോഴിക്കോട്്: കഠിനാധ്വാനത്തിലൂടെ ഖത്തറിന്റെ ഭൂമികയില്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തി മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച വിജയ മുദ്രയുടെ ഇന്ത്യയിലെ പ്രകാശനം കോഴിക്കോട് മഹാറാണി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.പി. സുധീരക്ക് ആദ്യ പ്രതി നല്‍കി കോഴിക്കോട് എംപി എം.കെ. രാഘവന്‍ നിര്‍വഹിച്ചു

എന്നും പുതിയ ആശയങ്ങളും നൂതന സംവിധാനങ്ങളും ഖത്തര്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ച മീഡിയ പ്ലസ് ടീമിന്റെ പുതിയ പദ്ധതിയായ വിജയ മുദ്ര സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും കൗതുകകരമാകുമെന്ന് മീഡിയ പ്ലസ് സിഇഒയും വിജയമുദ്ര ചീഫ് എഡിറ്ററുമായ അമാനുള്ള വടക്കാങ്ങര അറിയിച്ചു. 

ഖത്തറിലെ വാണിജ്യരംഗത്ത് ഇന്ന് അറിയപ്പെടുന്ന പലരും ഈ നിലയിലെത്തിയതിന് പിന്നില്‍ അശ്രാന്ത പരിശ്രമങ്ങളുടേയും കഷ്ടപ്പാടുകളുടേയും ഒട്ടേറെ കഥകളുണ്ട്. ഈ പരിശ്രമ ശാലികളുടെ ചരിത്രവും അനുഭവങ്ങളും പുതിയ തലമുറക്ക് പ്രചോദനവും വഴികാട്ടിയാകുമെന്നാണ് വിജയമുദ്ര ടീം പ്രതീക്ഷിക്കുന്നത്. 

കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മീഡിയപ്ലസ് സിഇഒ അമാനുള്ള വടക്കാങ്ങര, കെ. ചന്ദ്രശേഖരന്‍, മുഹമ്മദ് കോയ നടക്കാവ്, ഉസ്മാന്‍ ഇരുന്പുഴി, ഡോ. അനില്‍ കുമാര്‍, ഷുക്കൂര്‍ കിനാലൂര്‍, യതീന്ദ്രന്‍ മാസ്റ്റര്‍, സി.കെ റാഹേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

കേരളത്തിലെ പ്രമുഖ ലൈബ്രറികള്‍, നോര്‍ക്കയുടെ വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലും വിജയമുദ്രയുടെ കോപ്പികള്‍ വിതരണം ചെയ്യും. വിജയ മുദ്ര പൂര്‍ണമായും http://www.internationalmalayaly.com/hh.php?id=37എന്ന ലിങ്കില്‍ ലഭ്യമാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക