Image

കേളി യാത്രയയപ്പ് നല്‍കി

Published on 01 February, 2017
കേളി യാത്രയയപ്പ് നല്‍കി

 
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി പ്രവര്‍ത്തകന്‍ സുകുപ്രസാദിന് കേളി ന്യൂസനയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. 

കൊല്ലം കൊട്ടാരക്കര സ്വദേശി സുകുപ്രസാദ് കേളി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി അംഗം, ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, സ്‌പോര്‍ട്‌സ് വിഭാഗം അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷമായി റിയാദ് സ്റ്റീല്‍ കന്പനിയില്‍ സ്‌റ്റോര്‍കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. 

ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ബേബി നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ന്യൂസനയ്യ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി സെക്രട്ടറി റഷീദ് മേലേതില്‍, ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ഏരിയ പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി മഹേഷ് കൊടിയത്ത്, ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ നാരായണന്‍ കയ്യൂര്‍, ബത്ത ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ശിവദാസന്‍, സുകുപ്രസാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റിലെ സഹപ്രവര്‍ത്തകര്‍ പ്രസംഗിച്ചു. രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കണ്‍വീനര്‍ ബേബി നാരായണനും ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരവും യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മഹേഷ് കൊടിയത്തും സുകുപ്രസാദിന് സമ്മാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക