Image

ഷാന്‍ പേഴുമൂടിനും അബ്ദുള്‍ റഹ്മാനും നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

Published on 01 February, 2017
ഷാന്‍ പേഴുമൂടിനും അബ്ദുള്‍ റഹ്മാനും നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം കേന്ദ്രകമ്മിറ്റിയംഗവും, നിയമസഹായവേദി കണ്‍വീനറുമായ ഷാന്‍ പേഴുമൂടിനും, മുതിര്‍ന്ന പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാനും നവയുഗം സാംസ്‌കാരികവേദി വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.
 
നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയലിന്റെ അദ്ധ്യക്ഷതയില്‍, ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ വെച്ച്, നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണന്‍, ഷാന്‍ പേഴുംമൂടിനും, കേന്ദ്രകമ്മിറ്റി ആക്റ്റിങ്  പ്രസിഡന്റ് സാജന്‍ കണിയാപുരം, അബ്ദുള്‍ റഹ്മാനും  നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കൈമാറി.
 
ദമ്മാം, അല്‍കോബാര്‍,   അല്‍ഹസ്സ മേഖല   കമ്മിറ്റികള്‍ക്ക്  വേണ്ടി  അരുണ്‍  നൂറനാട്,  ശ്രീകുമാര്‍  വെള്ളല്ലൂര്‍,  ഷാജി അടൂര്‍,  റഹീം അലനല്ലൂര്‍,  ഹുസൈന്‍ കുന്നിക്കോട്, ഉഷ ഉണ്ണി  എന്നിവരും,  ജീവകാരുണ്യവിഭാഗത്തിന്  വേണ്ടി  ഷാജി മതിലകവും, കുടുംബവേദിയ്ക്ക്  വേണ്ടി  ദാസന്‍ രാഘവനും,  വനിതാവേദിയ്ക്ക്  വേണ്ടി  പ്രതിഭ പ്രിജിയും, വായനാവേദിയ്ക്ക് വേണ്ടി  സുമി ശ്രീലാലും,  കലാവേദിയ്ക്ക് വേണ്ടി  പ്രിജി കൊല്ലവും, കായികവേദിയ്ക്ക്  വേണ്ടി  റെജി സാമുവലും,  ബാലവേദിയ്ക്ക് വേണ്ടി ആര്‍ദ്ര ഉണ്ണിയും സ്‌നേഹോപഹാരം കൈമാറി.
 
നവയുഗം കേന്ദ്രനേതാക്കളായ റിയാസ് ഇസ്മായില്‍, അരുണ്‍ ചാത്തന്നൂര്‍, മുനീര്‍ ഖാന്‍, കദീജ ഹബീബ്, ഉണ്ണികൃഷ്ണന്‍, നഹാസ് എന്നിവര്‍ ആശംസപ്രസംഗം നടത്തി.
 
നവയുഗം കേന്ദ്രകമ്മിറ്റി നിയമസഹായവേദി കണ്‍വീനറായ ഷാന്‍ പേഴുമൂട് ഒന്‍പതു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്. ദമ്മാമിലെ ഒരു കമ്പനിയില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ, കിഴക്കന്‍ മേഖലയിലെ സാമൂഹിക,സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായ ഷാന്‍, ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ് ഡെസ്‌ക്ക് വോളന്റീര്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍, ദമ്മാം നാടകവേദി അഭിനേതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജോലിസംബന്ധമായ മാറ്റങ്ങളെത്തുടര്‍ന്നാണ് ഷാന്‍ സൗദി അറേബ്യയോട് വിട പറയുന്നത്.
 
നവയുഗത്തിന്റെ ഏറ്റവും മുതിര്‍ന്ന അംഗമായ പാലക്കാട് വടക്കാഞ്ചേരി സ്വദേശി അബ്ദുള്‍ റഹ്മാന്‍ മുപ്പത്താറു വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്. അല്‍കോബാറിലുള്ള ഒരു സൗദി ഭവനത്തിലെ പുറംജോലിക്കാരനായി ഇത്രയും കാലം ജോലി ചെയ്തിരുന്ന അദ്ദേഹം നവയുഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണമടഞ്ഞു. ഒരു മകളും, രണ്ടു ആണ്മക്കളുമുണ്ട്. ശിഷ്ടകാലം നാട്ടില്‍  വിശ്രമജീവിതം നയിയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
 
യാത്രയയപ്പ് യോഗത്തിന് നവയുഗം നേതാക്കളായ ഷിബുകുമാര്‍, മണിക്കുട്ടന്‍, ഗോപകുമാര്‍, ഹനീഫ വെളിയങ്കോട്, ബിജു വര്‍ക്കി, മഞ്ജു മണിക്കുട്ടന്‍, സന്തോഷ് കുമാര്‍, സഹീര്‍ഷാ, അഷറഫ് തലശ്ശേരി, റിയാസ്, ജയന്‍, മാധവ് കെ വാസുദേവ്, മീനു അരുണ്‍ എന്നിവര്‍ നേതൃത്വംനല്‍കി.

ഷാന്‍ പേഴുമൂടിനും അബ്ദുള്‍ റഹ്മാനും നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കിഷാന്‍ പേഴുമൂടിനും അബ്ദുള്‍ റഹ്മാനും നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക