Image

സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്ന് സര്‍വ്വെ

പി.പി.ചെറിയാന്‍ Published on 02 February, 2017
സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്ന് സര്‍വ്വെ
ഹൂസ്റ്റണ്‍: ഫെബ്രുവരി 5ന് ടെക്സ്സിലെ ഹൂസ്റ്റണില്‍ നടക്കുന്ന സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നത് ദൈവമായിരിക്കുമെന്ന് പബ്ലിക്ക് റിലിജിയന്‍ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച സര്‍വ്വേയില്‍ അമേരിക്കയിലെ 25 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 73 ശതമാനം വിയോജിപ്പു പ്രകടിപ്പിച്ചു.

മത്സരത്തിന്റെ വിജയികളെ നിര്‍ണ്മയിക്കുന്നതില്‍ ദൈവത്തിന് വലിയൊരു പങ്കുണ്ടെന്നാണ് സര്‍വ്വെയില്‍ ഉരുതിരിഞ്ഞുവന്ന അഭിപ്രായം.

അമേരിക്കയിലെ സ്‌പോര്‍ട്‌സ് പ്രേമികളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന സൂപ്പര്‍ ബൗള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യ ഞായറാഴ്ചയാണ് നടക്കുന്നത്.

ഈ വര്‍ഷം പരസ്പരം ഏറ്റുമുട്ടുന്നതു ന്യൂഇംഗ്ലണ്ട് പാട്രിയറ്റ്‌സും അറ്റ്‌ലാന്റാ ഫാല്‍ക്കന്‍സുമാണ്. സൂപ്പര്‍ ബൗളില്‍ ഈ വര്‍ഷം കൗബോയ് ടീം ഇല്ല, എന്നതു മത്സരത്തിന്റെ ആവേശത്തിന് ഒരു വിധത്തിലും ബാധിക്കയില്ലായെന്നാണ് സംഘാടകരുടെ അഭിപ്രായം. മത്സരത്തിനുള്ള ടിക്കറ്റുകള്‍ മുഴുവനും വിറ്റു തീര്‍ന്നതായും, കരിഞ്ചന്തയില്‍ പോലും ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത സ്ഥിതി വിശേഷമാണ് ഈ വര്‍ഷം സംജാതമായിരിക്കുന്നത്. ശരാശരി 4500 ഡോളറാണ് ടിക്കറ്റിന്റെ ഏറ്റവും കൂടിയ വില. ഹൂസ്റ്റണ്‍ എന്‍.ആര്‍.ജി. സ്‌റ്റേഡിയത്തില്‍ സൂപ്പര്‍ ബൗള്‍ ആവേശ ലഹരിയില്‍ ലയിക്കുന്നതിന് കാണികള്‍ക്ക് 71795 സീറ്റുകളാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ എല്ലാ പ്രധാന ടി.വി. ചാനലുകളിലും തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കും.

സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്ന് സര്‍വ്വെ
സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്ന് സര്‍വ്വെ
സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്ന് സര്‍വ്വെ
സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്ന് സര്‍വ്വെ
team
Join WhatsApp News
ജോണി 2017-02-03 07:52:00
തല വാചകവുമായി യാതൊരു രീതിയിലും യോജിക്കാത്ത ഒരു വാർത്ത. സർവേയിൽ പങ്കെടുത്ത 73 % പേരുടെ അഭിപ്രായം മാറ്റിവച്ചു 25 % ത്തിന്റെ അഭിപ്രായം
ചെകുത്താൻ 2017-02-03 20:23:32
ദൈവത്തിന്റെ ഓരോ തലവേദനകളെ !  ലേഡി ഗാഗഡെ പരിപാടി കാണുമ്പോൾ കാണാം കളി . ദൈവം ചെകുത്താനായി മാറും.  ചെകുത്താനോടാ കളി ! ഈ നാട് ഞാൻ ആകെ ഇളക്കും. ട്രംപിന്റെ ദേഹത്ത് ഞാൻ ആൾറെഡി കടന്നു കൂടിയിട്ടുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക