Image

കെറ്ററിംഗില്‍ സെവന്‍ ബീറ്റ്‌സ് സംഗീതോത്സവവും ഒഎന്‍വി കുറുപ്പ് അനുസ്മരണവും ചാരിറ്റി ഇവന്റും 18ന്

Published on 03 February, 2017
കെറ്ററിംഗില്‍ സെവന്‍ ബീറ്റ്‌സ് സംഗീതോത്സവവും ഒഎന്‍വി കുറുപ്പ് അനുസ്മരണവും ചാരിറ്റി ഇവന്റും 18ന്

 
ലണ്ടന്‍: മ്യൂസിക് ബാന്‍ഡ് രംഗത്ത് യുകെ മലയാളികളുടെ ഇടയില്‍ ജനശ്രദ്ധ നേടിയ സെവന്‍ ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റ് വാര്‍ഷികവും ചാരിറ്റി ഇവന്റും ഒഎന്‍വി കുറുപ്പ് അനുസ്മരണവും സംഗീതോത്സവം 2017 എന്ന പേരില്‍ കെറ്ററിംഗില്‍ ഫെബ്രുവരി 18ന് (ശനി) ആഘോഷിക്കുന്നു. 

വൈകുന്നേരം നാലു മുതല്‍ കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംഗീതവും നൃത്തവും ഒന്നുചേരുന്ന വേദിയില്‍ യുകെയിലെ വിവിധയിടങ്ങളില്‍നിന്നുള്ള ഗായിക ഗായകന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും സിനിമാറ്റിക് ക്ലാസിക് നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റുകൂട്ടും.

സെവന്‍ ബീറ്റ്‌സിന്റെ അമരക്കാരന്‍ മനോജ് തോമസ്, ഏഷ്യാനെറ്റ് ടാലന്റ് ഷോ, യുക്മ സ്റ്റാര്‍ സിംഗര്‍ എന്നീ പ്രോഗ്രാമിലൂടെ ജനശ്രദ്ധ നേടിയ ഡോ. വിപിന്‍ നായര്‍, സത്യനാരായണന്‍, മാര്‍ട്ടിന്‍ തോമസ്, സുദേവ് കുന്നത്ത്, ഫെബി ഫിലിപ്പ്, കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റും ഗായകനുമായ ടോമി തോമസ് സൗത്തെന്‍ഡ്, ബ്രിട്ടഷ് അവാര്‍ഡ് നൈറ്റ് മിസ് കേരള യൂറോപ്പ് ഫൈനലിസ്റ്റ് ജൂഹി ചെത്തിപ്പുഴ, ലിന്‍ഡ എന്നിങ്ങനെ നിരവധി ഗായകര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിസ്മയവും ബെഡ്‌ഫോര്‍ഡിലെയും കെറ്ററിംഗിലെയും കുട്ടികള്‍ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക് ആന്‍ഡ് ക്ലാസിക്കല്‍ നൃത്ത വിസ്മയവും കൂടാതെ നൃത്തം ഡാന്‍സ് അക്കാദമി ബെഡ്‌ഫോര്‍ഡിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികള്‍ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക്, ക്ലാസിക് നൃത്തചുവടുകളും സംഗീതോത്സവത്തിന് മാറ്റു കൂട്ടും. ചടങ്ങില്‍ പ്രശസ്ത കലാകാരന്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത പാപമരം എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രീമിയര്‍ ഷോയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസും മാഗ്‌നാ വിഷന്‍ ടിവി യുമാണ് സ്‌പോണ്‍സര്‍മാര്‍. 

യുകെയിലെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ മേഘലയിലെ പ്രമുഖരായ കാനേഷ്യസ് അത്തിപ്പൊഴിയില്‍, പുതുപ്പള്ളി സംഗമം പ്രസിഡന്റും കെസിഎഫ് വാറ്റ്‌ഫോഡ് ട്രസ്റ്റിയും മുന്‍ യുക്മ റീജണ്‍ പ്രസിഡന്റുമായ സണ്ണിമോന്‍ മത്തായി, സീറോ മലബാര്‍ സഭാ ഡീക്കനും മാഗ്‌ന വിഷന്‍ ടിവി മാനേജിംഗ് ഡയറക്ടറുമായ ഡീക്കന്‍ ജോയ്‌സ് ജയിംസ്, ഹണ്ടിംഗ്ടണ്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്, റോയ് കാഞ്ഞിരത്താനം, നൃത്തം ഡാന്‍സ് അക്കാദമി ഡയറക്ടര്‍ സുജാത ചെനിലത്ത് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. 

വിവരങ്ങള്‍ക്ക്: ജോമോന്‍ മാമൂട്ടില്‍ 07930431445, മനോജ് തോമസ് 07846475589.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക