റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പൊതു ബജറ്റിലും റെയില്‍വെ ബജറ്റിലും കേരളത്തെ പാടെ അവഗണിച്ചെന്നും പ്രവാസികളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കുക പോലും ചെയ്തില്ലെന്നും ഇതു കേരളത്തോടും പ്രവാസികളോടുമുള്ള തികഞ്ഞ അവഗണനയാണെും റിയാദ് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
നോട്ട് നിരോധനം രാജ്യത്തെ സാധാരണക്കാര്‍ക്ക് സമ്മാനിച്ച ദുരിതങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം ഉണ്ടാകുമെന്നും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ വലിയ തോതിലുള്ള തിരിച്ചുപോക്കിന്റെയും പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെയും പശ്ചാത്തലത്തില്‍ പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും സമഗ്രമായ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.