Image

പാക് പൗരന്‍മാര്‍ക്ക് കുവൈത്ത് വീസ നിഷേധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് സ്ഥാനപതി

Published on 03 February, 2017
പാക് പൗരന്‍മാര്‍ക്ക് കുവൈത്ത് വീസ നിഷേധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് സ്ഥാനപതി
  കുവൈറ്റ് സിറ്റി: പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ക്ക് കുവൈത്ത് വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് കുവൈത്തിലെ പാക് സ്ഥാനപതി. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും സ്ഥാനപതി ഗുലാം ദസ്തഗിറിനെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വാര്‍ത്തകള്‍ 2011ലും പ്രചരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, സിറിയ, ഇറാക്ക്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാന നടപടിക്ക് പിന്നാലെയാണ് ഭീകരരെ ഭയന്ന് കുവൈത്തിന്റെയും നടപടി. ഏഴു മുസ് ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്ക വീസ നല്‍കുന്നത് 90 ദിവസത്തേക്ക് അവസാനിപ്പിച്ചിരുന്നു. ട്രംപിന്റെ വിലക്കിന് പിന്നാലെയാണ് നിരോധിത രാജ്യങ്ങളില്‍നിന്നുള്ളവര്‍ വീസക്ക് അപേക്ഷ നല്‍കരുതെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കിയത്.

ട്രംപിന്റെ നടപടിക്ക് മുന്‍പു തന്നെ സിറിയന്‍ പൗരന്‍മാരെ വിലക്കിയ രാജ്യമാണു കുവൈത്ത്. 2011ല്‍ സിറിയയില്‍ നിന്നുള്ളവരുടെ വീസകള്‍ കുവൈത്ത് സസ്‌പെന്‍ഡ് ചെയ്തിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക