Image

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കെകെഇഎ കുവൈറ്റ് നിക്ഷേപ സംഗമം സംഘടിപ്പിച്ചു

Published on 03 February, 2017
കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കെകെഇഎ കുവൈറ്റ് നിക്ഷേപ സംഗമം സംഘടിപ്പിച്ചു

      കുവൈത്ത്: കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെഇഎ) അംഗങ്ങളുടെ നിക്ഷേപ താത്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവന്ന നിക്ഷേപ സംരംഭം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി സംഗമം സംഘടിപ്പിച്ചു. നിക്ഷേപകര്‍ക്കുള്ള മുതലും ലാഭവുമടങ്ങിയ ഓഹരി വിഹിതം സംഗമത്തില്‍ വച്ചു വിതരണം ചെയ്യുകയുണ്ടായി. ഇന്‍വെസ്റ്റ്‌മെന്റ് വിങ് ചെയര്‍മാന്‍ മഹമൂദ് അബ്ദുല്ല അപ്‌സര അധ്യക്ഷം വഹി ച്ചു. ഇത്രയും വലിയൊരു സാമ്പത്തിക ഇടപാട് നാലു വര്‍ഷക്കാലം പൂര്‍ണ വിശ്വസ്തതയോടെ നടത്താന്‍ പിന്തുണ നല്‍കിയ കെഇഎ ഭാരവാഹികള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് വിംഗ് ചെയര്‍മാന്‍ അപ്‌സര മഹ്മൂദ് നന്ദി പറഞ്ഞു. നിക്ഷേപക സംഗമം മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

അംഗങ്ങള്‍ക്കായി ഇത്തരം പ്രൊജക്റ്റ് ആശയം സമര്‍പ്പിച്ചു അത് വിജയത്തിലെത്തിക്കാന്‍ പ്രയത്‌നിച്ച സലാം കളനാടിനെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. പ്രവര്‍ത്തനത്തിനു പങ്കാളികളായ ഹമീദ് മധൂര്‍ , സുധന്‍ ആവിക്കര, കബീര്‍ തളങ്കര, അഷ്‌റഫ് തൃക്കരിപ്പൂര്‍, അമീര്‍ അലി ചെമ്മനാട് എന്നിവര്‍ക്ക് ഉപഹാരം നല്‍കുകയുണ്ടായി . 

കെഇഎ പ്രസിഡന്റ് അനില്‍ കള്ളാര്‍ , മുനീര്‍ കുണിയ, മുഹമ്മദ് ആറങ്ങാടി, മൊയ്ദു ഇരിയ കുവൈറ്റിലെ സംഘടനാ നേതാക്കളായ ഹമീദ് കേളോത് (ഒഐസിസി) , ഇബ്രാഹിം കുന്നില്‍ (കെകെഎംഎ) , ബഷീര്‍ ബാത്ത ( കെഎംസിസി) , ശരീഫ് താമരശേരി (ഐഎംസിസി ) , സുരേഷ് മാത്തൂര്‍ (കെഡിഎന്‍എ) , ബിജു (ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ) തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. കെഇഎയുടെ ഈ സംരംഭം നേടിയെടുത്ത വിജയവും, നടപ്പിലാക്കിയ രീതിയും , സമയ ബന്ധിതമായി പൂര്‍ത്തിയാക്കി മുതലും ലാഭവും അംഗങ്ങളിലെത്തിച്ചതും തീര്‍ത്തും മാതൃകാ പരമാണെന്നു സംഗമത്തില്‍ പങ്കെടുത്ത സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

നിക്ഷേപ സംരംഭം വിജയത്തിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ മഹ്മൂദ് അബ്ദുല്ല അപ്‌സരക്ക് കെ ഇ എ പ്രസിഡന്റ് മൊമെന്റോ നല്‍കി ആദരിച്ചു. സലാം കളനാട് സ്വാഗതം പറഞ്ഞ സംഗമത്തില്‍ ജെനെറല്‍ സെക്രട്ടറി മുഹമ്മദ് കുന്ഹി നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് കെഇഎ ബാന്‍ഡ് നടത്തിയ സംഗീത നിശക്ക് നൗഷാദ് തിടില്‍, ബഷീര്‍ കളനാട്, ഷാനവാസ് , ഷബീര്‍ ഷാ, അനുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമദ് കൊട്ടോടി , സുനില്‍ മാണിക്കോത് , അഷ്‌റഫ് അയ്യൂര്‍ , ഹസ്സന്‍ സി എച്ച്, ഖലീല്‍ അടൂര്‍ നളിനാക്ഷന്‍, മുഹമ്മദ് അലി, അസീസ് തളങ്കര, റഹീം, ജലീല്‍ ആരിക്കാടി, ഒ.വി ബാലന്‍, മുഹമ്മദ് ഹദ്ദാദ് തുടങ്ങിയവര്‍ ഓഹരി വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക