Image

എഴുത്തുകാര്‍ക്ക്‌ അംഗീകാരം

Published on 22 February, 2012
എഴുത്തുകാര്‍ക്ക്‌ അംഗീകാരം
അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കാനും അനുമോദിക്കാനുമുള്ള പദ്ധതിയെ കുറിച്ച്‌ ലാനയുടെ ഭാവി പരിപാടികള്‍ എന്ന പേരില്‍ ഞാന്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന കുറിപ്പില്‍ പറഞ്ഞിരുന്നുവല്ലൊ. ഇത്‌ ലാനയുടെ ഈ സംരംഭത്തെ പറ്റിയുള്ള ഒരു ഓര്‍മ്മക്കുറിപ്പായി കണക്കാക്കുക.
ഇവിടത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളുടെ (കഥ, കവിത, ലേഖനം മുതലായവ) മേന്മയുടെ അടിസ്‌ഥാനത്തില്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും ലാന മികച്ചതെന്നു നിശ്‌ചയിക്കുന്ന എഴുത്തുകാരെ പ്രഖ്യാപിച്ച്‌ അവരെ അനുമോദിക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

രചനകള്‍ വിലയിരുത്താനുള്ള സൗകര്യത്തിനും എളുപ്പത്തിനും വേണ്ടി എഴുത്തുകാര്‍ മാധ്യമങ്ങള്‍ക്ക്‌ അയച്ചു കൊടുക്കുന്ന രചനകള്‍ വാസുദേവ്‌ പുളിക്കല്‍്‌ vasudev.pulickal@gmail.com, ഷാജന്‍ ആനിത്തോട്ടം-സെക്രട്ടറി email shajananithottam@gmail.com എന്നിവര്‍ക്കും അയക്കാന്‍ താല്‌പര്യപ്പെട്ടിരുന്നു. വായനക്കാരും എഴുത്തുകാരും ഈ സംരംഭത്തില്‍ പങ്കെടുത്ത്‌ നല്ല രചകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുന്നത്‌ സഹായകരമായിരിക്കും. എഴുത്തുകാരുടെ പ്രോത്സാഹനത്തിനും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ തുടര്‍ന്നുള്ള വികാസത്തിനും ഈ സംരംഭം സഹായകമാകുമെന്ന്‌ കരുതുന്നു. ലാനയുടെ ഈ പ്രഖ്യാപനം വായനക്കാരില്‍ എത്തിക്കാന്‍ മാധ്യമങ്ങളുടെ സഹായം അനിവാര്യമാണെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലൊ. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഇവിടത്തെ മാധ്യമങ്ങള്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നത്‌ സന്തോഷമുള്ള കാര്യമാണ്‌.

ലാനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

വാസുദേവ്‌ പുളിക്കല്‍
ലാന പ്രസിഡന്റ
എഴുത്തുകാര്‍ക്ക്‌ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക