Image

ദുബായില്‍ ശക്തമായ കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍

Published on 03 February, 2017
ദുബായില്‍ ശക്തമായ കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍
 ദുബായ്: അബുദാബിയില്‍ മോശം കാലാവസ്ഥയെതുടര്‍ന്ന് ശക്തമായ കാറ്റിലും മണല്‍ക്കാറ്റിലും പെട്ട് നിരവധി നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ദുബായില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ശക്തമായ മണല്‍കാറ്റില്‍ മൂന്നു കാറുകളും നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഒരിടത്തും ജീവഹാനിയുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഷെയ്ഖ് സയിദ് റോഡില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിനു സമീപം ക്രെയിന്‍ വന്നുവീണ് ഇവിടെ പ്രവര്‍ത്തിച്ചുവന്നിരുന്ന നസീമ റോയല്‍ ഹോട്ടലിന് കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുണ്ടായിരുന്ന മൂന്നു കാറുകള്‍ക്കാണ് തീപിടിച്ചത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സും മറ്റും എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തെതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താറുമാറായി. ഇതുവഴിയുള്ള യാത്ര ഉപേക്ഷിക്കണമെന്ന് ദുബായ് മീഡിയ ഓഫീസ് െ്രെഡവര്‍മാരോട് അഭ്യര്‍ഥിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക