Image

മോഹന്‍ലാലിനെ വീണ്ടും വാഴ്ത്തി തെലുങ്ക് പ്രേക്ഷകര്‍, കാനുപാപ്പയെ ഏറ്റെടുത്ത് ടോളിവുഡ്

Published on 03 February, 2017
മോഹന്‍ലാലിനെ വീണ്ടും വാഴ്ത്തി തെലുങ്ക് പ്രേക്ഷകര്‍, കാനുപാപ്പയെ ഏറ്റെടുത്ത് ടോളിവുഡ്

മോഹന്‍ലാലിന്റെ തെലുങ്ക് മുന്നേറ്റം തുടരുകയാണ്. മോഹന്‍ലാല്‍ നായകനായി പോയവര്‍ഷം എത്തിയ ഒപ്പം കാനുപ്പാപ്പ എന്ന പേരില്‍ തെലുങ്കില്‍ എത്തിയിരിക്കുകയാണ്. ചിത്രം തെലുങ്ക് പ്രേക്ഷകരെയും ഒപ്പം നിര്‍ത്തിയെന്നാണ് ട്വിറ്ററിലു ഫേസ്ബുക്കിലും നിറയുന്ന വാഴ്ത്തലുകള്‍ നല്‍കുന്ന സൂചന. പുതുവര്‍ഷത്തില്‍ ഒരു തെലുങ്ക് ചിത്രത്തിന്റെ റിലീസിന് സമാനമായ സ്വീകാര്യതയാണ് ഒപ്പം റീമേക്കായ കാനുപാപ്പ നേടുന്നതെന്ന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും വിവിധ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.


മോഹന്‍ലാലിന്റെ പ്രകടനമാണ് തെലുങ്കിലെ വിവിധ ചലച്ചിത്ര മാധ്യമങ്ങള്‍ നല്‍കിയ റിവ്യൂവില്‍ കാനുപ്പാപ്പയുടെ ഹൈലൈറ്റ് ആയി കാട്ടുന്നത്. പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഒപ്പം. മലയാളത്തില്‍ 70 കോടിക്ക് മേല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രമാണ് ഒപ്പം. ഇടവേളയ്ക്ക് ശേഷം പ്രിയന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു ഒപ്പം.

തെലുങ്കിലെ പല താരങ്ങള്‍ക്കും സാധിക്കാത്തത് മൂന്ന് സിനിമകള്‍ മോഹന്‍ലാലിന് കഴിഞ്ഞുവെന്നാണ് രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. ഫോര്‍മുലാ സിനിമകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സംവിധായകര്‍ക്ക് പ്രചോദനമാകണം കാനുപാപ്പയെന്നും രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക