Image

സാമുദായിക പരിഗണനയോടുള്ള പദവികളില്‍ പുതുമുഖങ്ങളെ പരിഗണിക്കുമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

Published on 04 February, 2017
സാമുദായിക പരിഗണനയോടുള്ള പദവികളില്‍ പുതുമുഖങ്ങളെ പരിഗണിക്കുമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കോട്ടയം: സാമുദായിക പരിഗണനയോടെ സര്‍ക്കാര്‍ തസ്തികകളില്‍ നിയമിതരാകുന്നവരില്‍ പുതുമുഖങ്ങളെ പരിഗണിക്കുമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. സാമൂഹ്യപ്രവര്‍ത്തകനും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ പാലാ സ്വദേശി എബി ജെ. ജോസ് മേജര്‍ ആര്‍ച്ച് ബിഷപ്പിനയച്ച കത്തിനു നല്‍കിയ മറുപടിയിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്.

    സാമുദായിക പരിഗണനയുടെ പേരില്‍ ലഭിക്കുന്ന പദവികളും തസ്തികകളും നേടുന്നവര്‍ തന്നെ പിന്നെയും പിന്നെയും പദവികള്‍ നേടുന്ന പതിവ് ചൂണ്ടിക്കാട്ടിയാണ് എബി കത്തയച്ചത്.

    കഴിവും അര്‍ഹതയുമുള്ള നിരവധിയാളുകള്‍ സഭയ്ക്കുള്ളപ്പോള്‍ സ്ഥിരമായി ഒരു കൂട്ടര്‍ പദവികള്‍ കൈവശം വയ്ക്കുന്നത് ദുഷ്പ്രവണതയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാമുദായിക പരിഗണനയുടെ പേരില്‍ ഒരു തവണ പദവി ലഭിക്കുന്നവരെ ഒഴിവാക്കണമെന്നും പുതുമുഖങ്ങളെ പരിഗണിച്ചാല്‍ കൂടുതല്‍ സമുദായ അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

    സാമുദായിക പരിഗണനയോടെ സര്‍ക്കാര്‍ പദവികളില്‍ നിയമിതരാകുന്നവരില്‍ പുതുമുഖങ്ങള്‍ ഉണ്ടാകണമെന്ന നിര്‍ദ്ദേശം ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണെന്നു വ്യക്തമാക്കിയ കര്‍ദ്ദിനാള്‍ രാഷ്ട്രീയത്തിലധിഷ്ഠിതമായ ഗവണ്മെന്റുകള്‍ മാറി ഭരിക്കുന്ന രീതിയുള്ളതിനാല്‍ സഭയുടെ ശിപാര്‍ശകള്‍ അപ്പാടെ സ്വീകരിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. എങ്കിലും പുതിയ നിര്‍ദ്ദേശം  കത്തോലിക്കാസഭ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക