Image

ഇ.അഹമ്മദ് പ്രവാസികള്‍ക്കൊപ്പം നടന്ന നേതാവ് വിതുമ്പലടങ്ങാതെ പ്രവാസലോകം

Published on 04 February, 2017
 ഇ.അഹമ്മദ് പ്രവാസികള്‍ക്കൊപ്പം നടന്ന നേതാവ്  വിതുമ്പലടങ്ങാതെ പ്രവാസലോകം

ദുബൈ:ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ഇ.അഹമ്മദ് പ്രവാസികളുടെ ഉറ്റ തോഴനും നേതാവുമായിരുന്നു, മാറി മാറി വന്ന സര്‍ക്കാറുകളെല്ലാം പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ വേണ്ടത്രേ ശ്രദ്ധപതിപ്പിക്കാതിരുന്നപ്പോള്‍, ഏതു സര്‍ക്കാര്‍ ഭരിക്കുമ്പോഴും പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് വേണ്ടി അവരോടൊപ്പം നിന്ന് പോരാടുകയും ചെയ്ത നേതാവാണ് പ്രവാസ ലോകത്തിനു നഷട്ടപെട്ടത് എന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗത്തില്‍ വിതുമ്പലടക്കാന്‍ കഴിയാതെ നില്‍കുകയാണ് പ്രവാസലോകം. ഇ.അഹമ്മദുമായി ഏതെങ്കിലും തരത്തില്‍ സൗഹൃദമോ പരിചയമോ കടപ്പാടോ ഇല്ലാത്തവര്‍ വിരളമാണ്.ദുബായില്‍ വരുമ്പോഴെല്ലാം അദ്ദേഹത്തെ ചെന്ന് കാണാനും പ്രശ്‌നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാനും അവസരമുണ്ടായിരുന്നു.വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും തുറന്ന മനസോടെ സംസാരിക്കുകയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്ന നേതാവായിരുന്നു അദ്ദേഹം.അതുകൊണ്ട് തന്നെ നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരുപാടു അനുഭവങ്ങള്‍ പങ്കു വെക്കുന്നു. ഗള്‍ഫുകാരുടെ രക്ഷിതാവായിട്ടാണ് ഇ.അഹമ്മദിനെ വിശേഷിപ്പിക്കാറ്.പാസ്‌പ്പോര്‍ട്ട് സംബന്ധമായ വിഷയങ്ങള്‍,തൊഴില്‍ പ്രശ്‌നങ്ങള്‍,തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ വന്നു ചേരുന്ന കേസുകളും ജയില്‍ ജീവിതവുമെല്ലാം പരിഹരിക്കുവാന്‍ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു അത് ഇ.അഹമ്മദിന്റെ മുമ്പില്‍ വിഷയമെത്തിക്കുക എന്നതായിരുന്നു. ദുബായ് നായിഫ് സൂഖ് കത്തിയമര്‍ന്നപ്പോള്‍ പാസ്‌പോര്‍ട്ടും അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം എല്ലാം ചാരമായിതീര്‍ന്ന അവസരത്തില്‍ ഒരു മാലാഖയെ പോലെയാണ് അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ഇ.അഹമ്മദ് നായിഫ് സൂഖിന് മുന്‍പില്‍ തീ വിഴുങ്ങിയ സ്വപ്നങ്ങള്‍ കാണാന്‍ എത്തിയത്.മുതലാളിമാരും തൊഴിലാളികളും ഒരുപോലെ നിസ്സഹായരായി നിന്നപ്പോള്‍ അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കമുണ്ടാക്കിയ സന്ദര്‍ശനമായിരുന്നു അത്.മണിക്കൂറുകളുടെ കാലതമസം മാത്രമേ വേണ്ടിവന്നതുള്ളൂ നഷ്ട്ടപെട്ടവര്‍ക്ക് പുതിയ  പാസ്‌പ്പോര്‍ട്ടുകള്‍ ലഭിക്കാന്‍.ഇ.അഹമ്മദ് എന്ന നയതന്ത്രഭരണ മികവിന്റെ ഒരു ഉദാഹരണം മാത്രമാണിത്.ഇത്തരം അനുഭവങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന പ്രവാസികള്‍ക്ക് ഒരിക്കലും ഇ.അഹമ്മദ് എന്ന അവരുടെ നേതാവിനെ മറക്കാനാവില്ല എന്നതിന്റെ നേര്‍കാഴ്ചയായിരുന്നു ഇന്നലെ നടന്ന അനുസ്മരണ യോഗത്തില്‍ കണ്ടത്.

നഷ്ടമായത് മികച്ച രാഷ്ട്ര തന്ത്രജ്ഞനെ: ഇന്ത്യന്‍ കോണ്‍സുല്‍

     ദുബൈ: ഇ.അഹമ്മദിന്റെ വിയോഗത്തോടെ ഇന്ത്യക്ക് മികച്ച രാഷ്ട്ര തന്ത്രജ്ഞനെയാണ് നഷ്ടമായത് എന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ (ലേബര്‍) രാജു ബാലകൃഷ്ണന്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ ഇ.അഹമ്മദ് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവത്തതാണ് എന്ന് അദ്ദേഹം അനുസ്മരിച്ചു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.അഹമ്മദ് ലീഗിന്റെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ച നേതാവ്:അബ്ബാസലി തങ്ങള്‍

ദുബൈ: മുസ്ലീം ലീഗിന്റെ പാരമ്പര്യവും പൈതൃകവും കാത്ത് സൂക്ഷിച്ച് ആഴത്തിലുള്ള സ്‌നേഹബന്ധം നിലനിര്‍ത്തിയ നേതാവായിരുന്നു അഹമ്മദ് സാഹിബ് എന്ന് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ പറഞ്ഞു. സച്ചരിതരായ പൂര്‍വ്വിക നേതാക്കന്മാരില്‍ നിന്നും പിന്‍പറ്റിയ മാതൃക ജീവിതത്തിലുടനീളം കൊണ്ടുനടന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ വിയോഗം മതേതര ഇന്ത്യക്കും ന്യൂനപക്ഷ ജന വിഭാഗത്തിനും നികത്താനാവാത്ത നഷ്ട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണക്കാട് പൂകോയ തങ്ങള്‍ മുതല്‍ പുതിയ തലമുറയിലെ അംഗങ്ങള്‍ വരെ വലിയ സ്‌നേഹ ബന്ധം പുലര്‍ത്തിയ അഹമ്മദ് സാഹിബ് പാണക്കാട് കുടുംബത്തിലെ ഒരംഗത്തെപോലെയായിരുന്നു എന്ന് തങ്ങള്‍ അനുസ്മരിച്ചു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍   
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന അനുസമരണ പരിപാടിയില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് പുറമേ ദുബായിലെ വിവിധ സംഘടന നേതാക്കളും പ്രവര്‍ത്തകരും മീഡിയ പ്രതിനിധികളും ഒത്തുചേര്‍ന്ന് ഇ.അഹമ്മദിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. ദുബൈ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം അദ്ധ്യക്ഷത വഹിച്ച യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ:പുത്തൂര്‍റഹ്മാന്‍, ജന:സെക്രട്ടറിഇബ്രാഹിം എളേറ്റില്‍,വൈസ് പ്രസിഡന്റ് ഹുസൈനാര്‍ എടച്ചാക്കൈ, ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ ജന:സെക്രട്ടറി എം.സി ഖമറുദ്ദീന്‍,മുസ്ലീം യൂത്ത് ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍,പ്രവാസി ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് ബീരാന്‍ ഹാജി,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പുന്നക്കല്‍ മുഹമ്മദാലി(ഇന്‍കാസ് യു.എ.ഇ),ഡയസ് ഇടിക്കുള(കേരള കോണ്‍ഗ്രസ്), അഡ്വ:അസ്‌ലം (ഐ.സി.സി),മുഹമ്മദ് ബഷീര്‍ (മര്‍ക്കസ്),മോഹന്‍ദാസ്,ബി.എ നാസര്‍(ഇന്‍കാസ്),കെ.എം അന്‍വര്‍(പ്രവാസി ഇന്ത്യ),ഷാനവാസ്(സെപ്റ്റ്),മീഡിയ പ്രതിനിധികളായി പി.പി ശശീന്ദ്രന്‍  (മാതൃഭൂമി), കെ.എം അബ്ബാസ്(സിറാജ്),ജലീല്‍ പട്ടാമ്പി(ചന്ദ്രിക),മാത്തുകുട്ടി കടോണ്‍ എന്നിവര്‍ പ്രസംഗിച്ചു.നാല് വര്‍ഷത്തോളം ഇ.അഹമ്മദിന്റെ െ്രെഡവറായി സേവനമനുഷ്ഠിച്ച വി.പി ഫൈസല്‍,ഹംസ ഹാജി മാട്ടുമ്മല്‍ എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആക്റ്റിംഗ് ജന:സെക്രട്ടറി ഇസ്മായില്‍ ഏറാമല സ്വാഗതവും സെക്രട്ടറി അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്രാ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി എം.എ മുഹമ്മദ് കുഞ്ഞി,അഷ്‌റഫ് കൊടുങ്ങല്ലൂര്‍,ആര്‍ ശുക്കൂര്‍,ഇസ്മായില്‍ അരൂകുറ്റി എന്നിവര്‍ സംബന്ദിച്ചു.ബീരാന്‍ ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.   

ഫോട്ടോ അടികുറിപ്പ് :ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ഇന്ത്യന്‍ കോണ്‍സുല്‍ (ലേബര്‍) രാജു ബാലകൃഷ്ണന്‍ ,സയ്യിദ് അബ്ബാസലി തങ്ങള്‍ എന്നിവര്‍ സംസാരിക്കുന്നു.പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍,പി.കെ അന്‍വര്‍ നഹ എന്നിവര്‍ വേദിയില്‍ 

 ഇ.അഹമ്മദ് പ്രവാസികള്‍ക്കൊപ്പം നടന്ന നേതാവ്  വിതുമ്പലടങ്ങാതെ പ്രവാസലോകം
 ഇ.അഹമ്മദ് പ്രവാസികള്‍ക്കൊപ്പം നടന്ന നേതാവ്  വിതുമ്പലടങ്ങാതെ പ്രവാസലോകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക