Image

ആ ശബ്‌ദം നിലച്ചു: അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത

ജോയിച്ചന്‍ പുതുക്കുളം Published on 22 February, 2012
ആ ശബ്‌ദം നിലച്ചു: അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സാമൂഹിക നീതിയുടെ അതിര്‍വ്വചനീയമായ ആചാര്യനായ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ ദേഹവിയോഗം മലങ്കര സഭയ്‌ക്കു മാത്രമല്ല മാനവരാശിക്കുതന്നെ നികത്താനാവാത്ത നഷ്‌ടമാണെന്ന്‌ സൗത്ത്‌ വെസ്റ്റ്‌ അമേരിക്ക ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ക്രൈസ്‌തവ ലോകത്ത്‌ ധാര്‍മ്മിക നീതിയുടെ വക്താവായി പ്രസരിച്ച, പ്രസംഗിച്ച മാര്‍ ഒസ്‌താത്തിയോസ്‌ അശരണരുടേയും അഗതികളുടേയും ശബ്‌ദമായി, വെളിച്ചമായി ശോഭിച്ചു. തന്റെ ശിഷ്യഗണങ്ങളെ സാമൂഹികനീതി ബോധമുള്ളവരായി ഉയരുവാന്‍, അദ്ദേഹത്തിന്റെ ജീവിതരീതിയുടെ കാണിച്ച്‌, പഠിപ്പിച്ച്‌, ജീവിത പരിശുദ്ധനായാണ്‌ അദ്ദേഹം കടന്നുപോയത്‌.

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ചുമതല വഹിക്കുന്ന എന്നേയും ഭദ്രാസനത്തിലെ മറ്റ്‌ അനേകം വൈദീകരുടേയും ആദരീണയനായ മഹാഗുരുവിന്റെ ശാരീരിക വിയോഗത്തില്‍ സൗത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പേരില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. സഭാ സെക്രട്ടറി ഡോ. ഫാ. ജോയി പൈങ്ങോലില്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണീ അനുശോചന സന്ദേശം.
ആ ശബ്‌ദം നിലച്ചു: അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക