Image

ഡി.എം.എ ഇന്‍ഡോര്‍ ഗെയിംസ്‌ മത്സരങ്ങള്‍ മാര്‍ച്ച്‌ 10-ന്‌ ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 22 February, 2012
ഡി.എം.എ ഇന്‍ഡോര്‍ ഗെയിംസ്‌ മത്സരങ്ങള്‍ മാര്‍ച്ച്‌ 10-ന്‌ ശനിയാഴ്‌ച
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഇന്‍ഡോര്‍ ഗെയിംസ്‌ മത്സരങ്ങള്‍ ഇക്കൊല്ലവും മാര്‍ച്ച്‌ പത്തിന്‌ ശനിയാഴ്‌ച ഫാര്‍മിംഗ്‌ടണ്‍ ഹില്‍സിലുള്ള കലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. സബ്‌ ജൂണിയര്‍ (12 വയസ്സും അതില്‍ താഴെയും), ജൂണിയര്‍ (13-18), സീനിയര്‍ (19-ഉം അതിനു മുകളിലും) എന്നീ വിഭാഗങ്ങളിലായി ചെസ്‌, ടേബിള്‍ ടെന്നീസ്‌, കാരംസ്‌, വിവിധയിനം വീഡിയോ ഗെയിംസ്‌ എന്നിവയും മുതിര്‍ന്നവര്‍ക്ക്‌ മാത്രമായുള്ള ചീട്ടുകളി മത്സരവും ഉണ്ടായിരിക്കുന്നതാണ്‌.

രജിസ്‌ട്രേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മനോജ്‌ ജെയ്‌ജി (248 495 3798), സുദര്‍ശന കുറുപ്പ്‌ (734 658 2425), ആകാശ്‌ ഏബ്രഹാം (248 470 9333), ഓസ്‌ബോണ്‍ ഡേവിഡ്‌ (248 952 5177), ശ്രീകുമാര്‍ കബത്ത്‌ (248 820 2716), ഷോണ്‍ തോമസ്‌ (248 943 3503) എന്നിവരുമായി ബന്ധപ്പെടുക.

സുരേന്ദ്രന്‍ നായര്‍ (248 837 9897) അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക