Image

മോഹന്‍ലാല്‍ ചിത്രത്തില്‍ ഹന്‍സികയ്ക്ക് പ്രതിഫലം 30 ലക്ഷം

Published on 05 February, 2017
മോഹന്‍ലാല്‍ ചിത്രത്തില്‍ ഹന്‍സികയ്ക്ക് പ്രതിഫലം 30 ലക്ഷം


ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ മലയാള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി ഹന്‍സിക മോട്ട്വാണി. തമിഴ് ചിത്രങ്ങളില്‍ 70 ലക്ഷമാണ് താരത്തിന്റെ പ്രതിഫലം. മലയാളത്തിലാകട്ടെ 30 ലക്ഷം രൂപയാണ് താരം വാങ്ങുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെറിയ കഥാപാത്രമാണെങ്കിലും പ്രധാനപ്പെട്ട റോളിലാണ് ഹന്‍സിക ചിത്രത്തിലെത്തുന്നത്. നടന്‍ വിശാല്‍ ആണ് ചിത്രത്തിന്റെ പ്രതിനായക കഥാപാത്രത്തിലെത്തുന്നത്. മലയാളം ഇന്‍ഡസ്ട്രി വളരെ ചെറുതായതിനാലാണ് പ്രതിഫലം കുറയ്‌ക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെലുങ്കില്‍ നിന്നും ശ്രീകാന്തും ചിത്രത്തിലെത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക