Image

പൃഥ്വിയുടെ ബോളിവുഡ് ചിത്രം നാം ഷബാനയുടെ പോസ്റ്റര്‍

Published on 05 February, 2017
പൃഥ്വിയുടെ ബോളിവുഡ് ചിത്രം നാം ഷബാനയുടെ പോസ്റ്റര്‍

പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാം ബോളിവുഡ് ചിത്രമാണ് നാം ഷബാന. ശിവം നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബേബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തിലെ നായകനായ അക്ഷയ് കുമാറും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

മനോജ് വാജ്‌പേയും അനുപം ഖേറുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പൃഥ്വിയുടെ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നതെന്നാണ് വിവരം. തമിഴ് ചിത്രമായ കാവ്യ തലൈവന്‍, കനാ കണ്ടേന്‍, തെലുങ്കു ചിത്രമായ പൊലീസ് പൊലീസ് എന്നിവയില്‍ പൃഥ്വി വില്ലനായി മുമ്പ് അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക