Image

മലങ്കര ആര്‍ച്ച്‌ ഡയോസീസിലെ വാര്‍ഷിക വൈദിക യോഗം ഡാളസ്സില്‍ നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 22 February, 2012
മലങ്കര ആര്‍ച്ച്‌ ഡയോസീസിലെ വാര്‍ഷിക വൈദിക യോഗം ഡാളസ്സില്‍ നടത്തപ്പെട്ടു
ഡാളസ്‌: ആകമാന സുറിയാനിസഭയുടെ അമേരിക്കന്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ വൈദികരുടെ റിട്രീറ്റും വാര്‍ഷിക യോഗവും ഫെബ്രുവരി 9 വ്യാഴം മുതല്‍ 11 ശനി വരെ ഡാളസിലെ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വച്ച്‌ സമുചിതമായി നടത്തപ്പെട്ടു. ആര്‍ച്ച്‌ ബിഷപ്പ്‌ അഭി. യല്‍ദോ മോര്‍ തീത്തോസിന്റെ (പാത്രിയാര്‍ക്കല്‍ വികാരി) സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ട വൈദികസമ്മേളനത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ദേവാലയങ്ങളില്‍ ആത്മീയ നേതൃത്വം കൊടുത്തുവരുന്ന അനേകം വൈദികരും ശെമ്മാശ്ശന്മാരും സംബന്ധിക്കുകയുണ്ടായി . വൈദിക വൃത്തിയ്‌ക്കുതകുമാറ്‌ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വെരി. റവ. എബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌കോപ്പ (ഭദ്രാസന സെക്രട്ടറി), റവ.ഫാ.ചെറിയാന്‍ മൂഴിയില്‍ (ക്‌നാനായ ഭദ്രാസന വികാരി ജനറാള്‍ ), റവ.ഡോ. പോള്‍ പറമ്പാത്ത്‌ (വികാരി , സെന്റ്‌ പോള്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി , ഫിലാഡല്‍ഫിയ), റവ. ഫാ. സാജു ജോര്‍ജ്ജ്‌ (വികാരി, സെന്റ്‌ ജോര്‍ജ്ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി, ഒക്കലഹോമ) എന്നിവര്‍ ക്ലാസുകളെടുത്തു. ആരാധനാ ഗീതങ്ങള്‍ എന്ന വിഷയം കൈകാര്യം ചെയ്‌തു റവ. ഫാ. സജി കുര്യാക്കോസിന്റെ (വികാരി, സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി, ഹ്യൂസ്റ്റണ്‍) നേതൃത്വത്തിലായിരുന്നു. അദ്ദേഹത്തോട്‌ ചേര്‍ന്ന്‌ മറ്റെല്ലാ വൈദികരും ശെമ്മാശ്ശന്മാരും ആര്‍ച്ചുബിഷപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 10 വെള്ളിയാഴ്‌ച വൈകുന്നേരം ക്രിസ്‌തു യേശുവിന്റെ സ്വന്തം സംസാര ഭാഷയില്‍ (സിറിയക്‌ / അരമയ്‌ക്ക്‌ ഭാഷ ) നിര്‍വഹിച്ച സന്ധ്യാ പ്രാര്‍ത്ഥന അപൂര്‍വവും, ഏറ്റം കര്‍ണാനന്ദകരവും ഭക്തി നിര്‍ഭരവുമായിരുന്നു. ശനിയാഴ്‌ച രാവിലെ അഭി. ആര്‍ച്ചുബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസിന്റെ പ്രധാന കാര്‍മ്മികത്വത്തിലും റവ. ഫാ. ജോര്‍ജ്ജ്‌ പരത്തുവയല്‍ (കൊളറാഡോ), റവ. ഫാ. സജി മര്‍ക്കോസ്‌ (അരിസോണാ) എന്നിവരുടെ സഹകരണത്തിലും നടന്ന വി.മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കും , മഞ്ഞിനിക്കരയില്‍ കബറടങ്ങിയ പരി. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ എണ്‍പതാം ഓര്‍മ്മപ്പെരുന്നാളിനും ശേഷം ഈ വര്‍ഷത്തെ വൈദിക യോഗം സമാപിച്ചു.

മുന്നാണ്ടുകളെ ക്കാള്‍ ഏറെ വൈദികര്‍ സംബന്ധിച്ച സമ്മേളനം സംഘടിപ്പിയ്‌ക്കാന്‍ ചുമതല വഹിച്ച ഭദ്രാസന ക്ലേര്‍ജി സെക്രട്ടറി വെരി.റവ.മാത്യൂസ്‌ എടത്തറ കോര്‍ എപ്പിസ്‌കോപ്പാ , ഭദ്രാസന സെക്രട്ടറി വെരി. റവ. എബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌കോപ്പാ, സെന്റ്‌ മേരീസ്‌ പള്ളി വികാരി റവ.ഫാ. പോള്‍ തോട്ടക്കാട്‌ എന്നിവരും, സമ്മേളനത്തിന്‌ ആതിഥ്യം കൊടുത്ത സെന്റ്‌ മേരീസ്‌ ഇടവക ജനങ്ങളും ഏറെ അഭിനന്ദനം അര്‍ഹിയ്‌ക്കുന്നു.
മലങ്കര ആര്‍ച്ച്‌ ഡയോസീസിലെ വാര്‍ഷിക വൈദിക യോഗം ഡാളസ്സില്‍ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക