Image

പ്രതിരോധ തുള്ളി മരുന്നും കുത്തിവയ്പും കുട്ടികളുടെ മരണത്തിനു ഇടയാക്കുമെന്ന പ്രചാരണം തെറ്റ്: സൗദി ആരോഗ്യ മന്ത്രാലയം

Published on 05 February, 2017
പ്രതിരോധ തുള്ളി മരുന്നും കുത്തിവയ്പും കുട്ടികളുടെ മരണത്തിനു ഇടയാക്കുമെന്ന പ്രചാരണം തെറ്റ്: സൗദി ആരോഗ്യ മന്ത്രാലയം


     ദമാം: രോഗ പ്രതിരോധത്തിന് നല്‍കുന്ന തുള്ളി മരുന്നു നല്‍കിയാലും ഇല്ലങ്കിലും സാന്‍ക്രമിക രോഗം മൂലം കുട്ടികള്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്.

എന്നാല്‍ രോഗ പ്രതിരോധങ്ങള്‍ക്കായി നല്‍കുന്ന കുത്തിവയ്പും തുള്ളി മരുന്നും കുട്ടികളുടെ പെട്ടെന്നുള്ള മരണത്തിനു ഇടയാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സ്വദേശികളും വിദേശികളും വിശ്വാസിക്കരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ലോകരോഗ്യ സംഘടനയുടെയും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയുടേയും ഗള്‍ഫ് സഹകരണ കൗണ്‍സിലിനു കീഴിലുള്ള പ്രത്യേക സമിതിയുടേയും നിര്‍ദേശങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്ത് തുള്ളി മരുന്നും കുത്തിവയ്പും നല്‍കി വരുന്നുണ്ട്. 

ഇത്തരം മരുന്നു നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതോടെ പോളിയോ, അഞ്ചാം പനി എന്നിവ വീണ്ടും തിരിച്ചു വരുന്നതിനു ഇടയാക്കുമെന്നും പരിപൂര്‍ണമായ സുരക്ഷിതത്വം പാലിച്ചാണ് ഇവ നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക