Image

പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം

Published on 05 February, 2017
പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം


      അല്‍ഹസ: വര്‍ധിച്ചുവരുന്ന സ്വദേശിവത്കരണവും പ്രതികൂലമായ തൊഴില്‍സാഹചര്യങ്ങളും കാരണം തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഉചിതമായ പുനരധിവാസപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്ന് നവോദയ സാംസ്‌കാരികവേദി അല്‍ഹസ ഏരിയ ജാഫര്‍ മേഖല കൊളാബിയ യൂണിറ്റ് രൂപീകരണയോഗം ആവശ്യപ്പെട്ടു. 

ഏരിയ പ്രസിഡന്റ് കൃഷ്ണന്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കെ.കെ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ മൂവാറ്റുപുഴ, എം.ആര്‍. ചന്ദ്രന്‍, ജോസ് മാനാടന്‍, സലിം മണാട്ട്, കെ.വി. ഷാജി, ജയപ്രകാശ്, വിനോദ്, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ബാബുരാജ് കണ്‍വീനറും ഷൈജു, ധനേഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനറുമായി പുതിയ കമ്മിറ്റി രൂപീകരിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക