Image

ലോ അക്കാഡമി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ സിപിഐ മുഖപത്രം

Published on 05 February, 2017
ലോ അക്കാഡമി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ സിപിഐ മുഖപത്രം
തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിന്‍റെ എഡിറ്റ്‌ പേജിലെഴുതിയ ലേഖനത്തിലാണ്‌ പിണറായിയുടെ നിലപാടുകളെ സിപിഐ രൂക്ഷമായി വിമര്‍ശിക്കുന്നത്‌.

 ഭൂമി തിരിച്ചുപിടിക്കില്ലെന്നു പറയുന്ന മഹാരഥന്‍മാര്‍ ചരിത്രമറിയണമെന്നും ചരിത്രം ഉള്‍ക്കൊള്ളാത്തവരെ കാത്തിരിക്കുന്നത്‌ ചവറ്റുകുട്ടകളാണെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. 


ലോ അക്കാഡമിക്ക്‌ കൃഷിമന്ത്രിയായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ട്രസ്റ്റിന്‌ ഉദ്ദേശകാരണങ്ങള്‍ വിശദീകരിച്ചു നല്‍കിയ ഭൂമി, കുടുംബസ്വത്തായതും ആ ഭൂമിയില്‍ അനധികൃതനിര്‍മാണങ്ങള്‍ നടത്തിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ വി.എസ്‌.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ റവന്യു വകുപ്പ്‌ അന്വേഷണം നടത്തുന്നതിനിടയില്‍ സര്‍ സിപി പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌ അനൗചിത്യമായിപ്പോയി. 

റവന്യു വകുപ്പെന്താ പിണറായി സര്‍ക്കാരിന്‍റെ ഭാഗമല്ലേ എന്ന ചോദ്യം സംഗതമാവുന്നതും ഇവിടെയാണ്‌. സര്‍ സിപിയുടെ ഏകാധിപത്യ വാഴ്‌ചയിലെ തെറ്റുകള്‍ വൈകിയായാലും തിരുത്താന്‍ നിമിത്തമായത്‌ ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരമാണ്‌. അതിനുപകരം സിപിയുടെ തെറ്റുതിരുത്തില്ലെന്ന ചിലരുടെ വാശിയെ അപലപനീയവും ഗര്‍ഹണീയവുമായാണ്‌ പൊതു സമൂഹം കാണുന്നത്‌- മുഖപത്രത്തില്‍ എഴുതുന്നു.

സമരം തീര്‍ക്കാന്‍ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രി സമരസമിതിനേതാക്കളായ വിദ്യാര്‍ഥികളുടെയും മാനേജ്‌മെന്‍റിന്‍റെയും യോഗത്തില്‍ കൈക്കൊണ്ട നിലപാട്‌ മാനേജ്‌മെന്‍റിന്‍റെയും ഒറ്റുകാരായ എസ്‌എഫ്‌ഐയുടെയും മെഗാഫോണ്‍ പോലെയായതു നിര്‍ഭാഗ്യകരമാണ്‌. 

താന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ നിന്ന്‌ വിദ്യാഭ്യാസ മന്ത്രി തന്നെ കയര്‍ത്ത്‌ ഇറങ്ങിപ്പോയതിനെ അതിനിശിതമായി വിമര്‍ശിച്ച സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രനു മറുപടി നല്‍കാതെ ന്ധമിണ്ടാട്ടമില്ല, മൃതരോ ഇവരെന്നു തോന്നും' എന്ന നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന്‌ വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കും, മാനനഷ്ടത്തിന്‌ കേസുകൊടുക്കുമെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു.


Join WhatsApp News
ANIYANKUNJU 2017-02-06 16:43:38

ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് ജനയുഗം ലേഖനത്തില്‍ വന്നത് CPI യുടെ അഭിപ്രായമല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആക്ഷേപഹാസ്യം കൈകാര്യംചെയ്യുന്ന കോളത്തില്‍ വന്ന പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ട. വ്യത്യസ്ത അഭിപ്രായങ്ങള്‍ മറ്റു പത്രങ്ങളിലും വരാറുണ്ട്. പാര്‍ടിയുടെ അഭിപ്രായം മുഖപ്രസംഗത്തിലാണ് ഉണ്ടാവുക. ....... ഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല. റവന്യൂ വകുപ്പ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നെന്നത് ദുര്‍വ്യാഖ്യാനമാണ്. അക്കാദമി ഭൂമി ഏറ്റെടുത്ത് നടരാജപിള്ളയുടെ കുടുംബത്തിന് നല്‍കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.  ........ കാമ്പസിനുപുറത്ത് സമരം നടത്തുന്നവര്‍ക്ക് രാഷ്ട്രീയതാല്‍പര്യമുണ്ടാകാമെന്നും കാനം പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക