Image

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്: അവസാന തീയതി ഫെബ്രുവരി 20

ശ്രീകുമാര്‍ പി Published on 05 February, 2017
കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്: അവസാന തീയതി ഫെബ്രുവരി 20
തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി  ഫെബ്രുവരി 20 ആണ്.

എഞ്ചിനീയറിംഗ്, മെഡിസിന്‍, നേഴ്‌സിംഗ്, ഫാര്‍മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണ് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുക. പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. namaha.org  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച് അയയ്‌ക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റിന്റെ അറ്റസ്റ്റഡ്‌കോപ്പി, പാസ്‌പോര്‍ട്ട് സൈസ്  ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശകത്ത്, ഹിന്ദു ഐക്യത്തിനുള്ള തടസ്സങ്ങളെന്ത് അവ എങ്ങനെ മറികടക്കാം എന്ന വിഷയത്തില്‍ 5 പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം.

2017 ഫെബ്രുവരി 20ന് മുന്‍പ് പി.ഒ., ബോക്‌സ് 1244, തിരുവനന്തപുരം  695005 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക