Image

ഷിക്കാഗോ പൊലീസില്‍ ചേരാന്‍ ലഭിച്ചത് 16,500 അപേക്ഷകള്‍

പി. പി. ചെറിയാന്‍ Published on 06 February, 2017
ഷിക്കാഗോ പൊലീസില്‍ ചേരാന്‍ ലഭിച്ചത് 16,500 അപേക്ഷകള്‍
ഷിക്കാഗോ: ചിക്കാഗോ പൊലീസ് ഫോഴ്‌സില്‍ ചേരുന്നതിന് ലഭിച്ച അപേക്ഷകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി മേയര്‍ ഇമ്മാനുവേല്‍, പൊലീസ് സൂപ്രണ്ട് എഡ്ഡി ജോണ്‍സര്‍ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ 16.5 ശതമാനം കൂടുതലാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ നടക്കുന്ന എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് പൊലീസ് അക്കാദമിയില്‍ നടക്കുന്ന അഞ്ചു മാസത്തെ പരിശീലനത്തിന് പ്രവേശനം ലഭിക്കും.

കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 35 ശതമാനം കൂടുതല്‍ അപേക്ഷകള്‍ ആഫ്രിക്കന്‍-അമേരിക്കക്കാരില്‍ നിന്നും 33 ശതമാനം ഹിസ്പാനിക്കല്‍ നിന്നും 2.4 ശതമാനം ഏഷ്യന്‍ അമേരിക്കക്കാരില്‍ നിന്നും കൂടുതല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. 32 ശതമാനം സ്ത്രീ അപേക്ഷക്കരാണ്.

ചിക്കാഗോയില്‍ വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നില നിയന്ത്രിക്കാന്‍ ഫെഡറല്‍ ഫോഴ്‌സിനെ അയയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപ് മേയര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്കയില്‍ മറ്റു സിറ്റികളില്‍ നടക്കുന്നതിനേക്കാള്‍ വര്‍ധിച്ച കുറ്റകൃത്യങ്ങളും കൊലപാതകങ്ങളുമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ തവണ 71 ശതമാനം അപേക്ഷകര്‍ വെളുത്ത വര്‍ഗക്കാരില്‍ നിന്നുള്ളവരണെങ്കില്‍ ഈ വര്‍ഷം അത് 73 ശതമാനമാണ്.


പി. പി. ചെറിയാന്‍

ഷിക്കാഗോ പൊലീസില്‍ ചേരാന്‍ ലഭിച്ചത് 16,500 അപേക്ഷകള്‍ഷിക്കാഗോ പൊലീസില്‍ ചേരാന്‍ ലഭിച്ചത് 16,500 അപേക്ഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക