Image

ഒരു മെക്‌സിക്കന്‍ അപാരത'യിലെ പ്രതിഷേധ ഗാനം `ഏമാന്മാരെ ഏമാന്മാരെ` 10 ലക്ഷം വ്യൂസ്‌ കടന്നു

Lohit Chandran Published on 06 February, 2017
ഒരു മെക്‌സിക്കന്‍ അപാരത'യിലെ പ്രതിഷേധ ഗാനം `ഏമാന്മാരെ ഏമാന്മാരെ` 10 ലക്ഷം വ്യൂസ്‌ കടന്നു

കൊച്ചി: ടോവിനോ തോമസ്‌ നായകനാവുന്ന 'ഒരു മെക്‌സിക്കന്‍ അപാരതയിലെ `ഏമാന്മാരെ ഏമാന്മാരെ` എന്ന്‌ തുടങ്ങുന്ന പ്രതിഷേധ ഗാനം യൂട്യൂബില്‍ 10 ലക്ഷം വ്യൂസ്‌ കടന്നു. 

Muzik247 (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ റിലീസ്‌ ചെയ്‌ത വീഡിയോ അതിവേഗം തന്നെ പ്രേക്ഷക ശ്രദ്ധ നേടി ഒരു ദിവസത്തിനുള്ളില്‍ തന്നെ 2 ലക്ഷത്തിലധികം വ്യൂസ്‌ നേടിയിരുന്നു. 

രഞ്‌ജിത്‌ ചിറ്റാടെയാണ്‌ ഈ ഗാനം രചിക്കുകയും സംഗീതം നല്‍കുകയും ചെയ്‌തിരിക്കുന്നത്‌. ഷെബിന്‍ മാത്യുവാണ്‌ ആലാപനം.


ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ ങൗ്വശസ247 (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=7KvyJ7cjgNU

ടോം ഇമ്മട്ടി സംവിധാനം നിര്‍വഹിച്ച 'ഒരു മെക്‌സിക്കന്‍ അപാരത'യില്‍ ടോവിനോ തോമസ്‌, നീരജ്‌ മാധവ്‌, രൂപേഷ്‌ പീതാംബരന്‍, ഗായത്രി സുരേഷ്‌, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. 

ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്‌ദുമാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. അനൂപ്‌ കണ്ണന്‍ സ്റ്റോറീസ്‌ (Anoop Kannan Stories)ന്റെ ബാനറില്‍ അനൂപ്‌ കണ്ണനാണ്‌ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌.

മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ജോമോന്റെ സുവിശേഷങ്ങള്‍, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.


Lohit Chandran


Mobile number: +918111952266
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക