Image

പത്താം തരം തുല്യതാ പരീക്ഷ: ദുബൈ കെ.എം.സി.സി സെന്ററിന് മികച്ച വിജയം.

Published on 06 February, 2017
പത്താം തരം തുല്യതാ പരീക്ഷ: ദുബൈ കെ.എം.സി.സി സെന്ററിന് മികച്ച വിജയം.


ദുബൈ:കേരള സംസ്ഥാന സര്‍ക്കാരിന്റെ പത്താം തരാം തുല്യതാ പരീക്ഷയില്‍ ദുബൈ കെ.എം.സി.സി നേതൃത്വം നല്‍കുന്ന സെന്റര്‍ 96 ശതമാനം വിജയം നേടി.ദുബൈ കെ.എം.സി.സി സെന്ററില്‍ പരീക്ഷ എഴുതിയ പഠിതാക്കളില്‍ മൂന്ന് പേര്‍ ഒഴികെ മറ്റെല്ലാവരും വിജയം കൈവരിച്ചു.ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നടന്ന തുല്യതാ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 80 പേരില്‍ ചില പഠിതാക്കള്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ല.

 ഈ നേട്ടത്തിന് നേതൃത്വം നല്‍കിയ അദ്ധ്യാപകരായ ഹൈദര്‍ അലി,ഫൈസല്‍ ഏലംകുളത്ത്,സിംന ടീച്ചര്‍,ഹൈദര്‍ ഹുദവി,അനൂപ് യാസീന്‍,വി.കെ റഷീദ്,ഷംസുദ്ദീന്‍ തയ്യില്‍,ഖൈറുദ്ദീന്‍ ഹുദവി,യാക്കൂബ് ഹുദവി എന്നിവരെയും മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്‍മാന്‍ അഡ്വ:സാജിദ് അബൂബക്കര്‍,കോര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം,വിജയികളായ മുഴുവന്‍ പഠിതാക്കളെയും ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ അഭിനന്ദിച്ചു.

 ഗ്രേഡിംഗ് സമ്പ്രദായത്തില്‍ യു.എ.ഇയില്‍ ആദ്യമായി നടന്ന തുല്യതാ പരീക്ഷയില്‍ ഒന്നാം സ്ഥാനം ഹഫ്‌സത്ത് ബീവി(കൊല്ലം)രണ്ടാം സ്ഥാനം സിയാമുദ്ദീന്‍(വയനാട്)മൂന്നാം സ്ഥാനം ടി.പി സൈതലവി(മലപ്പുറം) എന്നിവര്‍ നേടി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക