Image

ഡോ. പോള്‍സന്‍ ജോസഫിന്റെ നിര്യാണത്തില്‍ ലാനയുടെ അനുശോചനം

Published on 22 February, 2012
ഡോ. പോള്‍സന്‍ ജോസഫിന്റെ നിര്യാണത്തില്‍ ലാനയുടെ അനുശോചനം
പ്രശസ്‌ത അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍ ഡോ. പോള്‍സന്‍ ജോസഫ്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ ആത്മാവ്‌ നിത്യതയില്‍ വിശ്രമിക്കട്ടെ.

സൂസന്‍ കോന്‍ (നോവല്‍), അമേരിക്ക ഒരത്ഭുതലോകം, അമേരിക്കന്‍ പുകിലുകള്‍ തുടങ്ങിയ രചനകളിലൂടെ മലയാള സാഹിത്യ രംഗത്ത്‌ അദ്ദേഹം തന്റെ വ്യക്‌തി മുദ്ര പതിപ്പിച്ചു. സമ്പന്നതയുടെ മടിത്തട്ടില്‍ അമ്മാനമാടുന്ന അമേരിക്കന്‍ മലയാളികളുടെ വരും തലമുറ വേരുകള്‍ തേടി അലഞ്ഞ്‌ അസ്വസ്‌ഥതരാകുന്നതും പ്രവാസ ജീവിതത്തിന്റെ സൗഭാഗ്യത്തെ കാര്‍ന്നു നിന്നുന്ന നൊമ്പരങ്ങളും ചിത്രീകരിക്കുന്ന അദ്ദേഹത്തിന്റെ രചനകളില്‍ സ്വന്തം അനുഭവത്തിന്റെ നിഴള്‍ വീശിയിരിക്കുന്നതായി കാണാം. അമേരിക്ക ഒരത്ഭതലോകം എന്ന പുസ്‌തകത്തിന്‌ ഫൊക്കാന അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. ഡോ. പോള്‍സന്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്‌ ഒരു മാര്‍ഗ്ഗ ദര്‍ശിയായിരുന്നു. ലാനയുടെ സാഹിത്യ ചര്‍ച്ചകളില്‍ സജ്‌ജീവമായി പങ്കെടുത്ത്‌ തന്റെ വ്യക്‌തിപ്രഭാവം തെളിയിച്ചിട്ടുണ്ട്‌. സര്‍ഗ്ഗവേദി, വിചാരവേദി എന്നീ സംഘടനകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും അഭിപ്രായ പ്രകടനങ്ങളും എഴുത്തുകാര്‍ക്ക്‌ പ്രചോദനകരമായിരുന്നു.

ഡോ. പോള്‍സന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌, യൂണിവേര്‍സിറ്റി കോളേജ്‌, കേരള യൂണിവേര്‍സിറ്റി എന്നിവിടങ്ങളില്‍ ലൈബ്രേറിയനായിരുന്നു. എം. എ. (പൊളിറ്റിക്‌സ്‌), എം. എ. (ലൈബ്രറി സയന്‍സ്‌), എം. എ. (സിനിമ സ്‌റ്റഡീസ്‌), പി. എച്ച്‌.ഡി. എന്നീ ബിരുദങ്ങള്‍ കരസ്‌ഥമാക്കി വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത സ്‌ഥാനത്ത്‌ എത്തിയ അദ്ദേഹം ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേര്‍സിറ്റിയിലെ യേണിന്ദ്‌ റിസോര്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസ്സിസ്‌റ്റന്റ്‌ പ്രൊഫസറായി റിട്ടയര്‍ ചെയ്‌തു.

ഇന്ന്‌ ഡോ. പോള്‍സന്‍ അവശേഷിപ്പിച്ച ഓര്‍മ്മകള്‍ മാത്രം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ലാനയുടെ അനുശോചനം രേഖപ്പെടുത്തുന്നു, ആദരാജ്‌ഞലികള്‍ അര്‍പ്പിക്കുന്നു.

വാസുദേവ്‌ പുളിക്കല്‍, ലാന പ്രസിഡന്റ്‌
ഡോ. പോള്‍സന്‍ ജോസഫിന്റെ നിര്യാണത്തില്‍ ലാനയുടെ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക