Image

മോഹന്‍ലാല്‍-മമ്മൂട്ടി-ഉദയ് കൃഷ്ണ ചിത്രത്തിന് സംഭവിച്ചത്

Published on 06 February, 2017
മോഹന്‍ലാല്‍-മമ്മൂട്ടി-ഉദയ് കൃഷ്ണ ചിത്രത്തിന് സംഭവിച്ചത്


മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്ത വന്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഏവരെയും ആകര്‍ഷിച്ചത്. എന്നാല്‍ ആ പ്രൊജക്റ്റ് അനിശ്ചിതാവസ്ഥയിലാണ് എന്നാണ് പുതിയ വാര്‍ത്ത. ഉദയ് കൃഷ്ണ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മമ്മൂക്ക നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക എനിക്ക് അഡ്വാന്‍സും തന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല. ആ സിനിമയുടെ സ്‌ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്. അന്ന് ലാലേട്ടന്‍ അത് കേട്ടിട്ടില്ലായിരുന്നു. അടുത്തിടെ ലാലേട്ടന്‍ ആ സ്‌ക്രിപ്റ്റ് കേട്ടു. വളരെ ഇഷ്ടമായി. ഉടനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ മമ്മൂക്കയ്ക്ക് അത് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെ അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഒരു സംവിധായകന്റെ റിസ്‌ക് അറിയാവുന്നതുകൊണ്ട് ഞാനും മിണ്ടാതെയിരിക്കുകയാണ് ഉദയ് കൃഷ്ണ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക