Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍സ്ഥാനമേറ്റു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 06 February, 2017
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍സ്ഥാനമേറ്റു
ന്യൂറൊഷേല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ  2017ലെ ഭാരവാഹികളായി പ്രസിഡന്റ് ടെറന്‍സണ്‍തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ഷൈനി ഷാജന്‍, ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു.

പ്രസിഡന്റ് ടെറന്‍സണ്‍തോമസ് അസോസിയേഷന്റെ  മുന്‍പ്രസിഡന്റ്,  ഫൊക്കാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച വെക്തിയാണ്. സാമുഹിക സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ടെറന്‍സണ്‍ തോമസ്അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തരനരംഗത്തേക്ക് കടന്നുവന്നു. സ്‌കൂള്‍ തലം മുതല്‍ പുലര്‍ത്തി വന്ന നേതൃപാടവവും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്താനത്തില്‍ ലഭിച്ച അനുഭവ സമ്പത്തുമാണ് പ്രവാസി മലയാളിയുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും മനസിലാക്കാനുമുള്ള ടെറന്‍സന്റെ ശ്രമങ്ങള്‍ക്ക് സഹായകമായത്. ഈ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ ടെറന്‍സണെ തേടിയെത്തിയത്.

2009 ല്‍ ഫിലാഡല്‍ഫിയായില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ ന്യൂയോര്‍ക്ക് മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ ആല്‍ബനിയില്‍ നടന്ന കണ്‍വെന്‍ഷനി
ല്‍   ജോയിന്റ് സെക്രട്ടറി ആയി .  ഹൂസ്റ്റണില്‍ നടന്ന നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ ജനറല്‍ സെക്രട്ടറി.

സെക്രട്ടറി ആന്റോ വര്‍ക്കി കഴിഞ്ഞ രണ്ടു വര്‍ഷമായി ജോയിന്റ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു വരുന്നു. ന്യൂയോര്‍ക്കിലെ സാമൂഹ്യ സംസ്‌കരിക രംഗങ്ങളില്‍ തന്റെതായ വെക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.

ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ സാമൂഹിക സാംസ്‌ക്കാരിക  പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അനേകം സംഭാവനകള്‍ കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ പഴയകാല പ്രവര്‍ത്തകന്‍ കൂടിയാണ്.

വൈസ് പ്രസിഡന്റ്ഷൈനി ഷാജന്‍ സംഘടനാ പ്രവര്‍ത്തനം കൊണ്ട്കഴിവ് തെളിയിച്ച വ്യക്തിയാണ്. സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോസ് ചര്‍ച്ച് സെക്രട്ടറി, മലയാളീ അസോസിയേഷന്റെ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു

ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍പല സംഘടനകളിലും ഭാരവാഹിയാണ്.

സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ് . ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയും നമുക്ക് കിട്ടിയിട്ടുണ്ട്.

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങല്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ്ഷൈനി ഷാജന്‍, ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. 
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക