Image

മാപ്പ് യൂത്ത് സേവന ദിനവും പുസ്തകമേളയും ഫെബ്രുവരി 11-ന്

ജോയിച്ചന്‍ പുതുക്കുളം Published on 06 February, 2017
മാപ്പ് യൂത്ത് സേവന ദിനവും പുസ്തകമേളയും ഫെബ്രുവരി 11-ന്

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ കുട്ടികളുടെ സേവനദിനവും, പുസ്തകമേളയും ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ- 19152) വച്ച് പ്രസിഡന്റ് അനു സ്കറിയയുടെ നേതൃത്വത്തില്‍ 2017 -ലെ കമ്മിറ്റി അംഗങ്ങളുടെ ചുമതലയില്‍ നടത്തപ്പെടുന്നു.

വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍സംസ്കാരത്തില്‍ പ്രവാസി മലയാളികളുടെ രണ്ടാം തലമുറയിലേയും മൂന്നാം തലമുറയിലേയും യുവതീ യുവാക്കളെ അക്ഷരലോകത്ത് കൈപിടിച്ച് നടത്തുവാനുള്ള ഒരു നൂതന ശ്രമമാണ് ഈ പരിപാടി. ഇതില്‍ പങ്കെടുക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായനയുടെ പുത്തന്‍പ്രതീക്ഷയിലേക്ക് ഒരു മടങ്ങിവരവിന് അവസരം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാപ്പിന്റെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്‌സൈറ്റ്: www.mapicc.org, അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, ജെയിംസ് പീറ്റര്‍ (ലൈബ്രറി ചെയര്‍മാന്‍) 215 601 0032. സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക