Image

വേണം കേരളത്തിന് പുതിയ ബദല്‍ സംവിധാനങ്ങളും, നിയമങ്ങളും.

ജയ്പിള്ള Published on 06 February, 2017
വേണം കേരളത്തിന് പുതിയ ബദല്‍ സംവിധാനങ്ങളും, നിയമങ്ങളും.
കേരത്തിന്റെ അഭിമാനം, പേര് സമുദ്രാതിര്‍ത്തികള്‍ക്കു അപ്പുറത്തേക്ക് കടക്കുന്നതും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നതും 1957 ഏപ്രില്‍ അഞ്ചിനാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്‌റ് മന്ത്രി സഭ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു. ശക്തമായ പ്രതി പക്ഷവും ഭരണ പക്ഷവും ഒക്കെ ആയി 60 വര്ഷം പൂര്‍ത്തിയാകുമ്പോള്‍ പാര്‍ട്ടിയും അണികളും, ആദര്‍ശങ്ങളും, പ്രത്യയശാസ്ത്രവും എല്ലാം എങ്ങിനെ, എന്ത് എവിടെ വരെ എന്ന് ഒരു വിലയിരുത്തല്‍ പാര്‍ട്ടിക്കകത്തും, പുറത്തും നന്നായിരിക്കും. ജന നന്മക്കായി പൊരുതുകയും, പ്രസംഗിക്കുകയും ചെയ്യുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന് അടിത്തറയിലെ ആണിക്കല്ലിനു ഇളക്കം വന്ന പാര്‍ട്ടി പോലെ ആയിരിക്കുന്നു. ഇത് പറയുമ്പോള്‍ വലതു പക്ഷം അടിയുറച്ച പാര്‍ട്ടി എന്ന് അര്‍ഥം ഇല്ല. കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങള്‍ പാര്‍ട്ടിയും അണികളും ഉള്‍ക്കൊണ്ടപ്പോള്‍  പല ആദര്‍ശങ്ങളും,കാറ്റില്‍ പറത്തി. പുതിയ ആഗോള വല്‍ക്കരണവും, സാമ്പത്തീക നേട്ടവും, വളര്‍ച്ചയും, എല്ലാം  പാര്‍ട്ടിക്കും കൂടപ്പിറപ്പായി.വിട്ടു വീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളില്‍ നിന്നും വീഴ്ചകളിലേക്കും, വീതം വപ്പിലേക്കും കാര്യങ്ങള്‍ ചെന്നെത്തി നില്കുന്നു.

സ്വാശ്രയ മാനേജ്‌മെന്റുകളെ, (മത മാനേജ് മെന്റുകള്‍, പാര്‍ട്ടി മാനേജ് മെന്റുകള്‍) പിണക്കി, നിയമത്തിന്റെ പിടിയില്‍ നിന്നും വഴുതി നീങ്ങാന്‍ ആനുവദിക്കാതെയോ ഉള്ള ഭരണ ക്രമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ വലതു, ഇടതു പക്ഷവും, സോഷ്യലിസ്റ്റു വാദികളും പരാജയപ്പെട്ടിരിക്കുന്നു. വലതു പക്ഷ പാര്‍ട്ടികളെ ബൂര്‍ഷകള്‍ എന്ന് പാടി വാഴ്ത്തിയവര്‍ അവരോടൊപ്പം എത്തുവാന്‍  ഇനി മത്സരിക്കേണ്ടതില്ല. കന്നുപൂട്ടി കളം  ഒരുക്കാന്‍ രണ്ടുകാളകളും ഒരു പോലെ ശക്തമായിരുന്നു. കാള പൂട്ടാന്‍ കളങ്ങളും, കാള പൂട്ട് കാരും. പക്ഷെ ഭൂമിയുടെ സ്വന്തം മണ്ണിന്റെ മക്കള്‍ ഇന്നും ഈ കാളകളുടെ ചവിട്ടടിയില്‍ ഉഴുതു മറിക്കപ്പെടുന്നു. സര്‍ക്കാര്‍ നേരിട്ടും, സഹായത്തോടെയും  ഉണ്ടാക്കിയ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപങ്ങള്‍, അവ തുടങ്ങുന്നതിനും, പുതിയ ടെക്‌നോളജികളും ആധുനിക സൗകര്യങ്ങളും നമുക്ക് സ്വന്ത മാക്കുന്നതിനായി ജനങ്ങളെയും, അതുപോലെ സര്‍ക്കാരിനെയും ഒരു പോലെ സഹായിക്കാന്‍ സന്നദ്ധരായ വ്യവസായികളും, മുതല്‍ മുടക്കുകാരും, മത വര്‍ഗ്ഗ കൂട്ടായ്മകളും, സര്‍ക്കാര്‍ ഒരു മരം പോലെ വളര്‍ന്നു നില്‍ക്കുമ്പോള്‍ വേരിലും, ഇലകളിലും, തണ്ടുകളിലും ആയി നിരവധി സംരംഭകര്‍. നല്ല സങ്കല്പങ്ങളിലൂടെ തിടങ്ങി പരാശ്രയം ഇല്ലാതെ ആയ പൊതു സ്ഥാപനങ്ങള്‍ ഇന്ന് സാക്ഷര കേരളത്തിന് അപമാനം ആയിരിക്കുന്നു.
ഇതിനു ഉത്തരവാദി സര്‍ക്കാരും, പാര്‍ട്ടികളും മാത്രം ആണോ? ഒരിക്കലും അല്ല. നമ്മള്‍ സാധാരണ മനുഷ്യര്‍ മാത്രം ആണ് ഇതിന്റെ ഏറിയ ശതമാനം ഉത്തരവാദികള്‍. മറ്റുള്ളവരുടെ മുന്‍പില്‍ കെട്ടുകാഴ്ചക്കാരായി പ്രദര്‍ശിപ്പിക്കപ്പെടുന്ന സംസ്‌കാരത്തിന്റെ അടിമകള്‍ ആയി മാറിയ മലയാളി സമൂഹം ആധുനികതയുടെ കാലത്തു കുത്തക സംരംഭകര്‍ക്കും, പരസ്യങ്ങള്‍ക്കും അടിമകള്‍ ആകുകയും, അഭിപ്രായം നഷ്ടപ്പെട്ടവര്‍ ആകുകയും ചെയ്തു.

നമ്മുടെ മനസ്സുകള്‍ മാറേണ്ടിയിരിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു. പൊതു വിദ്യാഭ്യാസവും, സാങ്കേതിക വിദ്യാഭ്യാസവും, ആരോഗ്യ മേഖലയും, പാര്‍പ്പിട മേഖലയിലും ഉള്ള മനുഷ്യന്റെ അമിതമായ ഷോ ഓഫുകള്‍ എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രമേ രാഷ്ട്രീയ പരമായും, സാമൂഹിക പരമായും, സംസ്‌കാരികപരവും ആയ വളര്‍ച്ചള്‍ക്കും, അഴിമതി രഹിതവും, തൊഴില്‍ ഉറപ്പും, ആരോഗ്യപരവും ഒക്കെ ആയ ഒരു നല്ല കാലം നമുക്കുണ്ടാവും. കേരളത്തിന്റെ വകര്‍ച്ചക്കു മുഖ്യ പങ്കു വഹിച്ചത് സകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ഉള്ള സ്ഥാപനങ്ങള്‍ തന്നെ ആണ്. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി എല്ലാം കച്ചവട വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മാധ്യമങ്ങള്‍  ഇന്ന് ജനകീയ സമരങ്ങള്‍ക്കു നേരെ കണ്ണ് തുറന്നു പിടിക്കാനും പ്രതികരിക്കാനും  തയ്യാറാവുന്നില്ല.

ഒന്ന് മാത്രം പറയട്ടെ കേരളത്തിന്റെ വളര്‍ച്ചക്ക്  വേണ്ടത്  ഇടതു വലതു പക്ഷങ്ങളുടെ ഏകീകൃത ഭരണ തന്ത്രങ്ങളും, നിയമ നിര്‍മ്മാണത്തില്‍ ഉള്ള ഉറച്ച കാല്‍വയ്പുകളും ആണ്. ഇപ്പോള്‍ നടത്തുന്ന പരസ്പരം ചെളി വാരിയെറിയുന്ന വില കുറഞ്ഞ പാര്‍ട്ടി അജണ്ടകള്‍ മാറ്റി വച്ച് ഒരു മിച്ചു ഒന്നായി ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്വകാര്യ മേഖലയിലെ മാനേജ് മെന്റുകളെ നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒരു കാതലായ നിയമ നിര്‍മ്മാണവും,ബദല്‍ സംവിധാനവും നടപ്പില്‍ വരാതെ കേരളത്തിലെ, വിദ്യാഭ്യാസ, ആരോഗ്യ, പാര്‍പ്പിട, ഭൂമി ഇടപാട്, മേഖലകളില്‍ സാധാരണ ജനങ്ങള്‍ക്ക് നീതി ലഭ്യമാകില്ല എന്ന് നമുക്ക് ഉറപ്പിക്കാം, നിരവധി ജനകീയ സമരങ്ങളിലൂടെ ചരിത്രത്താളുകളില്‍ ഇടം പിടിച്ച  കേരളം, സാക്ഷരതാ പ്രഖ്യാപനത്തിലൂടെ ലോകത്തിന്റെ നെറുകയില്‍ അക്ഷരം കുറിച്ചവര്‍. നീളുന്ന ചരിത്ര പട്ടികകളില്‍ ഇന്ന്  പൊയ്ക്കാല്‍ അണിഞ്ഞവര്‍ നമ്മള്‍ എന്ന് സ്വയം തെളിയിക്കാന്‍ നാം തിടുക്കം കൂട്ടുകയാണ്.  സമുന്നത രാഷ്ട്രീയ ചിന്തകള്‍ ഉള്ള മലയാളികള്‍ കുത്തക അജണ്ടകള്‍ക്കു ഏറാന്‍ മൂളികള്‍  ആകാതെ ഒന്നായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനമുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.

വേണം കേരളത്തിന് പുതിയ ബദല്‍ സംവിധാനങ്ങളും, നിയമങ്ങളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക