Image

ട്രമ്പിനെതിരെ പ്രതിഷേധം-രോഗിയുമായി പോയ ആബുലന്‍സ് തടഞ്ഞു

പി.പി.ചെറിയാന്‍ Published on 06 February, 2017
ട്രമ്പിനെതിരെ പ്രതിഷേധം-രോഗിയുമായി പോയ ആബുലന്‍സ് തടഞ്ഞു
ന്യൂഹെവന്‍(കണക്ക്റ്റിക്കട്ട്) : ട്രമ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ തടഞ്ഞു. ഫ്രെബ്രുവരി 4 ശനിയാഴ്ച ന്യൂഹെവന്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് 200 ല്‍ പരം വരുന്ന പ്രതിഷേധക്കാര്‍ ചേര്‍ന്ന് വഴിയില്‍ തടയുകയായിരുന്നു.

ഹൈവേ വാഹന ഗതാഗതവും ഇവര്‍ സ്തംഭിപ്പിച്ചു. ആംബുലന്‍സ് തടയപ്പെട്ടതോടെ രോഗിക്ക് അടിയന്തിര ചികിത്സ അതിനകത്തു വെച്ചുതന്നെ നല്‍കേണ്ടിവന്നതായി ന്യൂഹെവന്‍ ഷിഫ്റ്റ് കമാണ്ടര്‍ ലെഫ്.സാം ബ്രൗണ്‍ പറഞ്ഞു.

ആബുലന്‍സിന് മുമ്പിലേക്ക് ചാടിവീണ് പ്രതിഷേധിച്ച നോര്‍മണ്‍ ക്ലമന്റിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചുവെങ്കിലും, പോലീസിനെതിരെ അക്രമണത്തിനാണ് നോര്‍മന്‍ ശ്രമിച്ചത്.

തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി ചേര്‍ന്നാണ് പ്രതിഷേധക്കാരെ ഒഴിവാക്കിയത്.

ആംബുലന്‍സ് തടയുന്നതിന് നേതൃത്വം നല്‍കിയ ക്ലമന്റിനെതിരെ നിരവധി വകുപ്പുകളനുസരിച്ചു കേസ്സെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത നോര്‍മനെ 5000 ഡോളര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 13ന് ഇയ്യാളെ കോടതിയില്‍ ഹാജരാക്കും.

ട്രമ്പ് അധികാരമേറ്റെടുത്തതിനുശേഷം നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഏറ്റവും ഗുരുതരമായ കേസ്സാണിതെന്ന് അധികൃതര്‍ ചൂണ്ടികാട്ടി.

ട്രമ്പിനെതിരെ പ്രതിഷേധം-രോഗിയുമായി പോയ ആബുലന്‍സ് തടഞ്ഞുട്രമ്പിനെതിരെ പ്രതിഷേധം-രോഗിയുമായി പോയ ആബുലന്‍സ് തടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക