Image

ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി.

ജിനേഷ് തമ്പി Published on 07 February, 2017
 ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി.
ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുത്ത
'ടാലെന്റ്‌റ് ഷോ'  യില്‍ ഡാളസിലെ കലാപ്രതിഭകള്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ മനോഹരമായ ഹാളില്‍ നിലാവില്‍ ഉദിച്ച താരങ്ങളെ പോലെ തിളങ്ങി.

റിഥം ഓഫ് ഡാളസ് ഡാന്‍സ് സ്‌കൂളും ബ്ലൂ ഫ്‌ളൈയിം ആര്ട്ട് പെര്‍ഫോര്‍മേഴ്‌സ് മുതലായ ഡാന്‍സ് സ്‌കൂളുകള്‍ ഒപ്പത്തിനൊപ്പം കാഴ്ച വെച്ച പരിപാടികള്‍ ആകര്‍ഷകമായി.  നാന്‍സി വര്ഗീസിന്റെയും ശാരന്‍ ഷാജിയുടെയും അഞ്ചു വയസ്സുകാരി ശ്രേയ പോളിയുടെയും  ഗാനങ്ങള്‍  ഫേസ്ബുക്കില്‍ പോലും വൈറലായി മാറി. കുരുന്നുകളുടെ കലാ പ്രതിഭകള്‍ കണ്ടു ആകര്‍ഷിതനായി സ്റ്റാന്‍ഡ് ബൈ കോമഡി അവതരിപ്പിച്ച ആദി മഹേഷ് പിള്ള കയ്യടി നേടിയപ്പോള്‍ താലന്ത് ഷോ അന്ന്വര്ഥമായതായി സദസ് വിലയിരുത്തി.

ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് സീനിയര്‍ അംഗങ്ങളായ ജിമ്മി കുളങ്ങരയുടെയും സന്തോഷ് ബേബിയുടെയും  മാതാ  പിതാക്കളുടെ വേര്‍പാടില്‍ ഉള്ള അനുശോചനം ??ഒരുമിനുട്ട് മൗനം പാലിച്ചു കൊണ്ട് തുടക്കത്തില്‍ തന്നെ സദസ് ആദരവ് അറിയിച്ചു.


നാന്‍സി വര്ഗീസ് ആലപിച്ച അമേരിക്കയുടെയും ഇന്ത്യയുടേയും നാഷണല്‍ ആന്തങ്ങളുടെ അകമ്പടിയോടെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, മുഖ്യാതിഥികളായി എത്തിയ റോക്‌ലാന്‍ഡ് കൗണ്ടി (ന്യൂയോര്‍ക്) ലെജസ്ലേറ്റര്‍ ഡോ. ആനി പോള്‍ , സ്റ്റാഫോര്‍ഡ് സിറ്റി  പ്രോടെം  മേയര്‍ കെന്‍ മാത്യു  (ടെക്‌സാസ്) മുതലായവരും സംയുക്തമായി പരിപാടികള്‍ തിരികൊളുത്തി ഉത്ഘാടനം ചെയ്തു.

പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് ഏബ്രഹാം അധ്യക്ഷത വഹിക്കുകയും പ്രൊവിന്‍സ് പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ചെയ്തപ്പോള്‍ റീജിയന്റെ  പ്രവര്‍ത്തനങ്ങള്‍ റീജിയന്‍ പ്രസിഡന്റ് ശ്രീ പി. സി. മാത്യു വിശദമായി സദസ്സിനു വിവരിച്ചു കൊടുത്തു.  ഈശ്വരന്‍ ഒരു താലന്തെങ്കിലും നല്‍കാതെ ആരെയും ഭൂമിയിലേക്കയക്കുന്നില്ലെന്നും തന്റെ താലന്ത് എന്താണെന്നു കണ്ടുപിടിച്ചു ഏറ്റവും അധികം ശോഭി പ്പിക്കുവാന്‍ കഴി യണമെന്നും ഇരുവരും പറഞ്ഞു. അതിനുള്ള വേദിയാണ് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ഒരുക്കിയിരിക്കുന്നത് എന്നും ഓര്‍മിപ്പിച്ചു.


ചടങ്ങില്‍ മലയാളി ബിസിനസ് ഫോറം, സാഹിത്യ ഫോറം, കര്‍ഷക ഫോറം എന്നിവയുടെയും  ഉത്ഘാടനം ചെയ്യപ്പെടുകയുണ്ടായി.  ഗ്ലോബല്‍ ബിസിനസ് ഫോറം പ്രാസിഡന്റ് തോമസ് മൊട്ടക്കല്‍ (ന്യൂജേഴ്‌സി), WMC അമേരിക്ക റീജിയന്‍ എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് സാബു ജോസഫ് CPA (ഫിലാഡല്‍ഫിയ), ഗ്ലോബല്‍ യൂത് ഫോറം പ്രസിഡണ്ട് സുധീര്‍ നമ്പ്യാര്‍ (ന്യൂജേഴ്‌സി), എന്നിവര്‍ സംയുക്തമായി ഉത്ഘാടനം ചെയ്തപ്പോള്‍ സാഹിത്യ ഫോറം ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ശ്രീ ജോസ് ഓച്ചാലില്‍ മറ്റു
WMC നേതാക്കളായ ഗുഡ് വില്‍ അംബാസിഡര്‍ ഏലിക്കുട്ടി ഫ്രാന്‍സിസ്, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകത്തോടൊപ്പം നിര്‍വഹിച്ചു.  കര്‍ഷക ഫോറം  ഡോ. റെവ. എബ്രഹാം തോട്ടത്തില്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ടി. സി. ചാക്കോ, ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡണ്ട് തങ്കമണി അരവിന്ദന്‍, കര്‍ഷക പ്രസിഡണ്ട് തോമസുകുട്ടി എന്നിവര്‍ സായുക്തമായി നിര്‍വഹിച്ചു.

ഡാളസിലെ ഡബ്ല്യൂ. എം. സി. യുടെ പ്രാവര്‍ത്തങ്ങള്‍ക്കു കൈത്താങ്ങായി മലയാളികള്‍ മുന്‍പോട്ടു വരണമെന്നും സമൂഹത്തിനു നന്മ നല്‍കുവാന്‍ അത് ഉതകുമെന്നും തന്റെ ഉത്ഘാടന  പ്രസംഗത്തില്‍ ചെയര്‍മാന്‍ പനക്കല്‍ പറഞ്ഞു.  ഡാളസിലെ സഘടനയുടെ പ്രവത്തനങ്ങളില്‍ താന്‍ തികച്ചും സംതൃപ്ത നാണെന്നും തോമസ് അബ്രഹാമിന്റെ ലീഡര്‍ഷിപ്പിനെ അനുമോദിക്കുന്നു എന്നും പറഞ്ഞു.

മലയാളികള്‍ ഒരു സ്‌പെഷ്യല്‍ പീപ്പിള്‍ ആണെന്നും ഈ മനോഹരമായ സന്ധ്യയില്‍ കാണുന്ന വലിയ സമൂഹം വളരെയധികം കഴിവുകള്‍ ഉള്ളവര്‍ ആണെന്നും കെന്‍ മാത്യു അസന്നിഗ് ധ്യമായി പ്രഖ്യാപിക്കുകയുണ്ടായി.  തന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഹൂസ്റ്റണില്‍ നിന്നും ഡാലസില്‍ എത്തിയത്.  ഡാളസിലെ ഡബ്ല്യൂ. എം. സി. യുടെ പ്രാവര്‍ത്തങ്ങള്‍ക്കു അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

ഡോക്ടര്‍ ആനി പോള്‍ തന്റെ ജീവിത യാത്രയിലെ കഥ പറഞ്ഞപ്പോള്‍ സദസ് കാതോര്‍ത്തിരുന്നു ശ്രദ്ധിച്ചു. ട്രാഫിക് ബ്‌ളോക് ചെയ്തിരുന്ന ഒരു മരം മാറ്റുവാന്‍ ആരും മുന്നോട്ടു വരാഞ്ഞപ്പോള്‍ ഒരു  കുട്ടി കാണിച്ച ധൈര്യം ട്രാഫിക് ബ്ലോക്ക് മാറ്റുവാന്‍ മറ്റുള്ളവരെയും  പ്രേരിപ്പിച്ചു വെന്നുള്ളത് സദസിലിനു രോമാഞ്ചമുളവാക്കിയ അനുഭവമായി.  ലീഡര്ഷിപ് റോളില്‍ തന്റെ അനുഭവങ്ങള്‍ ആനി പങ്കുവെച്ചു.  അമേരിക്കന്‍ ഭരണ രംഗത്ത് നേതൃത്യ പാടവം തെളിയിച്ച ഇരു നേതാക്കളുടെയും സാനിധ്യം ഡാളസിലെ മലയാളികള്‍ക്ക് ആവേശമായി.  പിസി മാത്യു കെന്‍ മാത്യുവിനും ജോര്‍ജ് പനക്കല്‍ ആനി പോളിനും മനോഹരമായ പ്ലാക്കുകള്‍ നല്‍കി ആദരിച്ചു.

സാഹിത്യം വളര്‍ത്തുന്നതില്‍ ലാനക്ക് അമേരിക്കയില്‍ മുഖ്യ പങ്കുണ്ടെന്നും വേള്‍ഡ് മലയാളിയുടെ സാഹിത്യ ഫോറം ഉത്ടഘാടനം ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്നും ലാനയുടെ പ്രസിഡന്റെ ശ്രീ ജോസ് ഓച്ചാലില്‍ പറഞ്ഞൂ. തുടര്‍ന്നു സാഹിത്യം വളര്ര്‍ത്തുവാന്‍  ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണ ഉണ്ടാകുമെന്നു അദ്ദേഹം അറിയിച്ചു.

ഡോ. എബ്രഹാം തോട്ടത്തിലെന്റെ ഫലിതം നിറഞ്ഞ പ്രസംഗം സദസ്സിനെ പൊട്ടി ചിരിപ്പിച്ചു.


സമീപ കാലത്തു ഭാരതീയ ജനതയേയും പ്രവാസികളെയും നേരിട്ടും അല്ലാതെയും ബാധിച്ച ഡീമോണറ്റൈസേഷന്‍,  കഞട സുമായി ബന്ധെപെട്ടു പ്രവാസികളുടെ  സുപ്രധാനമായ  ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിപ്പോര്‍ട്ടിങ് ആവശ്യകതകളെ പറ്റി  സാബു ജോസഫ്, ങട, ഇജഅ (ഫിലാഡല്‍ഫിയ) പ്രസന്റേഷന്‍ ?നടത്തിയത് സദസ്സിനു പുതുമയുള്ള അനുഭവമായി.


യൂത് എന്‍ഗേജ്‌മെന്റ് ആന്‍ഡ് എംപവര്‍മെന്റ് എന്നി വിഷയത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ നടത്തിയ പ്രസന്റേഷന്‍ ആകര്‍ഷകമായി.

ചാര്‍ലി വരാണത്, മാത്യു മത്തായി, ഷാജി ജോണ്‍, ഷൂജാ ഡേവിഡ്, ഹരി തങ്കപ്പന്‍, ഷെജിന് ബാബു  എന്നിവര്‍ സാഡിസിനെ മനോഹരങ്ങളായ ഗാനങ്ങളുടെ ആറാടിച്ചു.  തോമസ് മൊട്ടക്കല്‍, തങ്കമണി അരവിന്ദന്‍, ഡോ എബ്രഹാം തോട്ടത്തില്‍, ഇന്ത്യന്‍ നേഴ്‌സസ് അസ്സോസിയേഷനുവേണ്ടി ജാക്കി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡാളസിലെ പ്രമുഖ ട്രാവല്‍ കമ്പനിയായ ലോസന്‍ ട്രാവല്‍സ് ഉടമ ബിജു തോമസ് മെഗാ സ്‌പോണ്‍സര്‍ ആയപ്പോള്‍ കോപ്പല്‍ ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര് ആയ കേരളാ ശാന്തി  ഗ്രാം ഉടമ സംഗീത ശ്രീധരന്‍ ഗ്രാന്‍ഡ് സ്‌പോന്‌സറായി എത്തിയിരുന്നു. പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ അഗാപ്പെ ഹോം ഹെല്‍ത്ത്, ടോമാര്‍ കണ്‍സ്ട്രക്ഷന്‍, ഷിജു എബ്രഹാം  സ്‌പെക്ട്രം ഫൈനഷ്യല്‍സ്, ടി. എം. വര്ഗീസ് ബ്ലെസ് കസ്റ്റംസ്, ഷിനു പുന്നൂസ് എക്‌സ്പ്രസ്സ് കെയര്‍ ഫര്‍മസി, മാര്‍ക്കോസ് അസ്സോസിയേറ്റ്‌സ്, ഗ്ലോറിയ കിച്ചന്‍, കിയ ഇമ്പോര്‍ട്‌സ്, ആറാടാക്ക് റസ്‌റ്റോറന്റ്, ഷാജി നീരക്കല്‍ സെഞ്ചുറി റിയാലറ്റര്‍സ്, കോര്‍ടിയാല്‍ ഇന്‍ഷുറന്‍സ്, ലിജു പുന്നൂസ് ബീം റിയലറ്റോര്‍സ് മുതലായവര്‍ വിവിധ മായ പിന്തുണകള്‍ നല്‍കി. അലീന്‍ മാത്യുവിന്റെയും ശാരന്‍ ഷാജിയുടെയും മാനേജ്മന്റ് സെറിമണി മനോഹരമായി.  പ്രൊവിന്‍സു വൈസ് ചെയര്‍ ഷേര്‍ലി ഷാജി, ജോയിന്റ് സെക്രട്ടറി രാജന്‍ മാത്യു, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ സാം മാത്യു, ട്രഷറര്‍ ജേക്കബ് എബ്രഹാം, തുടങ്ങിയവര്‍ യൂത്ത് വളണ്ടിയര്‍മാരും പരിപാടികള്‍ നിയന്ത്രിച്ചു. പി.ടി. ജോസ് കൈരളി ടിവി ക്കുവേണ്ടിയും രവികുമാര്‍ എടത്വ ഫ്‌ലവര്‍ ചാനലിനുവേണ്ടിയും സേവനം അനുഷ്ടിച്ചു.

റെവ. രാജു ഡാനിയേല്‍, പി. പി. ചെറിയാന്‍, ആന്‍ വര്ഗീസ്, മഹേഷ് പിള്ളൈ, സിജു എബ്രഹാം, മുതലായ ആത്മീയ സാമൂഹിക മണ്ഡലത്തിലെ നേതാക്കളും തങ്ങളുടെ സന്നനിധ്യം കൊണ്ട് സദസ്സിനു അനുഗ്രഹ സായൂജ്യമാക്കി.

താലന്തു ഷോയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ച ഏവര്‍ക്കും മുഖ്യാതിഥികള്‍ ട്രോഫികള്‍ നല്‍കി ആദരിച്ചു.

പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെല്ലേത് നന്ദി പ്രകാശിപ്പിച്ചു.


വാര്‍ത്ത  : ജിനേഷ് തമ്പി

 ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി. ഡബ്ല്യൂ. എം. സി. താലന്ത് ഷോയില്‍ ഡാളസിലെ പ്രതിഭകള്‍ താരങ്ങളായി തിളങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക