Image

ഉപായക്കെണി (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 07 February, 2017
ഉപായക്കെണി (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഉദിച്ച ബാലസൂര്യനുംമറച്ചുതന്റെ രശ്മിയെ
മദിച്ച നീരദങ്ങളും പൊഴിച്ചുകണ്ണുനീര്‍ക്കണം
ഉതിര്‍ന്നു പൂര്‍ണ്ണ കാതരാത്മ ശപ്തമാം പ്രഭാതവും

ഉയര്‍ന്നു തപ്തശ്വാസവും വിലക്ഷണാന്ത വാഴ്ചയില്‍.!
നുറുങ്ങിടുന്ന മാനസത്തിലില്ലവന്നുഖിന്നത
നിറഞ്ഞിടും വിഷാദമാഴ്ന്നു ഹൃത്തടംമഥിക്കിലും
നിരത്തി നേര്‍വഴിക്കു വന്‍ ചതിക്കുരുക്കുചുറ്റിലും
തിരിച്ചറിഞ്ഞതില്ല മാനിന്‍തോലിലെ വൃകങ്ങളെ !.

സഖാക്കളെന്നു താന്‍ നിനച്ചു കൂട്ടുനിന്ന തോഴരും
സഖിത്വമാര്‍ന്നു തള്ളിയാഴിമദ്ധ്യമുന്നമായഹോ,
സമോദമായി നിത്യവുംസമാദരിച്ച സോദരര്‍
സമാഹരിച്ച പാതതന്റെ ജീവഹാനി മുദ്രിതം !

അറിഞ്ഞിടാത്ത പാതകംചുമത്തുവാനൊരുങ്ങിയ
ങ്ങറയ്ക്കകത്തു നിര്‍ദ്ദയംകരുക്കള്‍ നീക്കി മിത്രരും
കറുപ്പിയന്ന രാഗമെന്നു താന്‍ നിനച്ച സോദരര്‍
എറിഞ്ഞ പുഞ്ചിരിക്കധീനനായ്ചമഞ്ഞു സാധു താന്‍ !

തളിര്‍ക്കുലíുകീഴ് തനിക്കുകണ്ടകംചമച്ചവര്‍
തെളിഞ്ഞ പൊയ്കതന്നിലെപ്പൊല്‍ പങ്കജം പറിക്കുവാന്‍
വിളിച്ച നേര മജ്ഞനായൊരന്ധനെന്ന പോലഹോ
കളങ്കമറ്റ പാവയായ്ചതിക്കകത്തുവീണു താന്‍ !

പെരുത്ത മോദമാര്‍ന്നു പൗരമുഖ്യരാം പ്രമാണികള്‍
പരം നിരന്നു പിന്നിലായ് തന്‍ മാനഹത്യയുന്നമായ്,
പരോപകാരമെന്ന ലാക്കെടുത്തുചെയ്തസേവനം
പരന്നുചെയ്തതാണുമന്നില്‍ തന്റെയേക പാതകം !

ഉപായവേഷധാരിയാംവൃകങ്ങളെ ത്തിരിഞ്ഞിടാ-
തപായ പാതയേതുമേയഹത്തിലും നിനച്ചിടാ
തപക്വ ബുദ്ധിപോലെ താന്‍ ചരിçവാന്‍ ശ്രമിക്കവേ
അപായഗര്‍ത്തമൊന്നില്‍തന്നെ വീഴ്ത്തിമോദരായവര്‍ !

കളങ്കമറ്റചിന്തയാര്‍ìതോളിലേറ്റി നീങ്ങവേ
അളന്നതില്ലമാനുഷത്വമറ്റൊരാകിരാതത,
തളച്ചുവാളെടുത്തുകാടെടുത്ത തന്റെ പാണിയില്‍
തിളക്കമാര്‍ന്ന സൗഹൃദത്തിനുള്ളിലേകരാളത !

ഒêത്തനെച്ചതിച്ചിടാനൊരുക്കിടുന്നതാംകെണി
ഒരിക്കലക്കുരക്കനെപ്പിടിക്കുമെത്ര വാസ്തവം !
ഒരൊറ്റസത്യമെന്നുമുണ്ടുഹൃത്തിലേറെശക്തമായ്
പരാപരന്റെ പാതയാണ് നിത്യമായൊരാശ്രയം !
ഒരിക്കലും നശിച്ചിടാത്തതൊന്നുമാത്രമീ ഭുവില്‍
പരംജയത്തൊടേറിടുന്ന "സത്യ'മെന്ന സത്തയെ
ബലത്തിലെത്ര മുഷ്ടികള്‍അമര്‍ത്തിടാനൊരുങ്ങിലും
ഫലപ്പെടില്ലൊരിക്കലും അപൂര്‍വ്വശക്തിയാര്‍ന്നിടും.

പണത്തിലുള്ള പ്രാഭവത്തിളക്കമല്ലജീവിതം
ക്ഷണത്തിലാണതിന്റെ പുഷ്ടി, നാശമെന്നതോര്‍ക്കുക
ഗുണപ്രദങ്ങളായ നീതി, സത്യ, പൈതൃകത്തിനെ
നിണംകൊടുത്തുകാക്കുകില്‍ നശിച്ചിടാതെ നിന്നിടാം !
അനാദ്യനന്തനായവന്റെ പുഷ്ടമായതുഷ്ടിയാല്‍
ദിനേ ദിനേ നടന്നു നീങ്ങിശത്രുവിന്റെമേല്‍ജയം
അനന്തമറ്റസ്‌നേഹതീര്‍ത്ഥ തീരമങ്ങു പുക്കുവാന്‍
തനിക്കുശക്തി നല്‍കണേകൃപാനിധേ,തുണയ്ക്കണേ !
ഉപായക്കെണി (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക