Image

പ്രണവിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ; ദുല്‍ഖര്‍ സല്‍മാന്‍

Published on 07 February, 2017
പ്രണവിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ; ദുല്‍ഖര്‍ സല്‍മാന്‍

ജിത്തു ജോസഫിന്റെ പുതിയ സിനിമയില്‍ പ്രണവ് അഭിനയിക്കുന്നുണ്ടെന്നറിഞ്ഞ് മലയാള സിനിമയിലെ മിക്ക താരങ്ങളും പ്രണവിന് ആശംസയുമായി എത്തിയിരുന്നു. എന്നാല്‍ പ്രണവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം അറിയുന്നതിനു വേണ്ടിയാണ് ഏവരും ഉറ്റുനോക്കിയത്.ഇപ്പോഴിതാ അതും വന്നിരിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഡിക്യു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പ്രണവ് മോഹന്‍ലാലിനെ താന്‍ വല്ലപ്പോഴുമേ കാണാറുള്ളൂവെന്നാണ് ഡിക്യു പറയുന്നത്.

പ്രണവിന് എല്ലാ ആശംസകളും നേരുന്നു. പ്രണവിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും അവരവരുടേതായ കാര്യങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിയും. പ്രണവിന്റെ സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണ്.പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം പ്രണവിനെ തേടിയത്തിയിരുന്നു. ഒന്നാമനില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് പ്രണവാണ്. പിന്നീട് പ്രണവിനെ കണ്ടത് സാഗര്‍ ഏലിയാസ് ജോക്കിയിലെ ഗാനരംഗത്താണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക