Image

വീരത്തിന്റെ പുതിയ പോസ്റ്ററുകള്‍ എത്തി

Published on 07 February, 2017
വീരത്തിന്റെ പുതിയ പോസ്റ്ററുകള്‍ എത്തി


ജയരാജ് സംവിധാനം ചെയ്ത വീരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്.  ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചന്തു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ എത്തി.

വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ദുരന്ത നാടകമായ മാക്ബത്തിനെ ആസ്പദമാക്കിയാണ്  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ഒരുക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് വീരം ഒരുക്കിയിരിക്കുന്നത്.

ഹോളിവുഡില്‍ നിന്നുള്ള മികച്ച കലാകാരന്മാരാണ് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക