Image

കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ രക്തദാന ക്യാന്പ്

Published on 07 February, 2017
കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ രക്തദാന ക്യാന്പ്


      മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്‍ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് (ശനി) വിക്ടോറിയയിലെ എയര്‍പോര്‍ട്ട് വെസ്റ്റ്, മൗണ്ട് വെവര്‍ലി എന്നിവിടങ്ങളിലും 26ന് (ഞായര്‍) ബന്ദൂരയിലുമാണ് ക്യാന്പ് സംഘടിപ്പിക്കുക.

എല്ലാ വര്‍ഷവും കഐച്ച്എസ്എം ഭാരവാഹികളും അതിന്റെ അംഗങ്ങളും മറ്റു അഭ്യുദയകാംക്ഷികളും പലഘട്ടങ്ങളിലായി രക്തദാനം എന്ന ജീവന്‍ രക്ഷാ സംരംഭത്തില്‍ അണിചേരാറുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യവട്ട രക്തദാനത്തിനായി 30 ഓളം മാനവ സേവകര്‍ ഇതിനകം പേരുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സ്ഥിര രക്തദാതാവായ പ്രസിഡന്റ് ശ്രീകുമാര്‍ എന്ന സംഘാടകനാണ് കൂടുതല്‍ ആള്‍ക്കാര്‍ക്കു ജീവന്‍ രക്ഷാ കര്‍മങ്ങള്‍ക്കുള്ള പ്രചോദനം.

വിവരങ്ങള്‍ക്ക്: khsminc@gmail.com\ 0468937264 

റിപ്പോര്‍ട്ട്: വിജയകുമാരന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക