Image

ബ്രിട്ടീഷ് സിംഹാസനത്തില്‍ 65 വര്‍ഷം; എലിസബത്ത് രാജ്ഞിക്ക് രാജ്യത്തിന്റെ ആദരം

Published on 07 February, 2017
ബ്രിട്ടീഷ് സിംഹാസനത്തില്‍ 65 വര്‍ഷം; എലിസബത്ത് രാജ്ഞിക്ക് രാജ്യത്തിന്റെ ആദരം
 ലണ്ടന്‍: ബ്രിട്ടീഷ് സിംഹാസനത്തില്‍ അറുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ എലിസബത്ത് രാജ്ഞിക്ക് രാജ്യത്തിന്റെ ആദരം. പ്രധാന നഗരങ്ങളിലെല്ലാം ഗണ്‍ സല്യൂട്ടുകളോടെയാണ് സൈന്യം ആദരവര്‍പ്പിച്ചത്. എലിസബത്ത് രാജ്ഞി ഇപ്പോള്‍ ലോകത്തെ ഏറ്റവും പ്രായംചെന്ന രാഷ്ട്രത്തലവിയാണ്. രാജഭരണത്തിന്റെ ചരിത്രം രചിച്ച് എലിസബത്ത് രാജ്ഞി പുതിയ റിക്കാര്‍ഡും നേടി. ബ്രിട്ടനില്‍ ഏറെക്കാലം അധികാരത്തിലിരുന്നതിന്റെ റിക്കാര്‍ഡും 2015 ല്‍ രാജ്ഞി സ്വന്തമാക്കിയിരുന്നു. പ്രായത്തില്‍ തൊണ്ണൂറിന്റെ നിറവിലാണ് രാജ്ഞി.

സഫയര്‍ ജൂബിലി ആഘോഷിക്കുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയാണ് എലിസബത്ത്. 1952 ല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു സ്ഥാനാരോഹണം. 

എന്നാല്‍, രാജ്ഞി പൊതു ആഘോഷങ്ങളൊന്നുമില്ലാതെയാണ് ജൂബിലി ദിവസം കഴിച്ചുകൂട്ടിയത്. നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ങാം എസ്‌റ്റേറ്റില്‍ സ്വകാര്യ ആഘോഷങ്ങള്‍ മാത്രം നടത്തി. ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലുമാണ് അവര്‍. 2012 ലാണ് രാജ്യം രാജ്ഞിയുടെ കിരീടധാരണത്തിന്റെ വജ്രജൂബിലി ആഘോഷിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക