Image

പത്തൊമ്പതാമത് ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ ഒറ്റപ്പാലം മണല്‍പ്പുറത്ത്

Published on 07 February, 2017
പത്തൊമ്പതാമത് ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ ഒറ്റപ്പാലം മണല്‍പ്പുറത്ത്
ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 23 വ്യാഴം മുതല്‍ 26 ഞായര്‍ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണല്‍പ്പുറത്ത് നടക്കും. പാസ്റ്റര്‍മാരായ ടി.ജെ. സാമൂവേല്‍, വറുഗീസ് എബ്രഹാം,തോമസ് മാമന്‍,ബാബു ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. ശാലേം വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

സ്റ്റീഫന്‍ ദേവസി, ബ്ലസന്‍ മേമന എന്നിവര്‍ ഗസ്റ്റ് സിങേഴ്‌സായി ഗാനങ്ങള്‍ ആലപിക്കും. ഫെബ്രുവരി 24 വെള്ളിയാഴ്ച ഉപവാസപ്രാര്‍തഥനയും 26 ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവജനസമ്മേളനവും നടക്കും. ദൂരെസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കണ്‍വെന്‍ഷന് വിവിധഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെക്രട്ടറി പികെ.ദേവസിയും കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ സജി മത്തായി കാതേട്ടും അറിയിച്ചു.

മീഡിയാ കണ്‍വീനര്‍, സാം കൊണ്ടാഴി
പത്തൊമ്പതാമത് ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ ഒറ്റപ്പാലം മണല്‍പ്പുറത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക