ന്യൂയോര്‍ക്ക്: കോന്നി, കൂടല്‍
എണ്ണശ്ശേരില്‍ തുണ്ടിയില്‍ പരേതനായ ഐസക് കോശിയുടെ ഭാര്യ സാറാമ്മ ഐസക് (78)
ഫെബ്രുവരി 6-നു നിര്യാതയായി. ന്യൂയോര്‍ക്ക്, എല്‍മോണ്ട് സെന്റ് ബസേലിയോസ്
ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ
ബോബി ഐസക്കിന്റെ മാതാവാണ് പരേത.
കോന്നി ഇല്ലിരിക്കല്‍ കുടുംബത്തില്‍ സ്കറിയ കുര്യന്റേയും, റാഹേലമ്മയുടേയും
മകളാണ് സാറാമ്മ ഐസക്. 1991-ല്‍ കൂടലിലെ നെടുമണ്‍കാവിലേക്ക് സ്ഥിരതാമസം
ആകുന്നതുവരെ ജബല്‍പൂരിലെ ഖമാറിയയില് ആയിരുന്നു.
മറ്റുമക്കള്‍: മോനി അലക്സ്, മിനി സക്കറിയ. മരുമക്കള്‍: അലക്സ് വര്‍ഗീസ്,
ജോളി ഐസക്ക്, രജി സക്കറിയ. കൊച്ചുമക്കള്‍: ഡിറ്റി ആന്‍ അലക്സ്, ഡോണി
അലക്സ്, ജയ ഐസക്ക്, ജയ്സണ്‍ ഐസക്ക്, റിനി സക്കറിയ, റോബിന് സക്കറിയ.
പേരക്കുട്ടി: ഈവ സൂസന് സാനു.
പൊതുദര്‍ശനം ഫെബ്രുവരി 9-നു വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂയോര്‍ക്കിലെ
പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 Jericho Turn Pike. Garden city
Park, NY 11040). സംസ്കാര ശുശ്രൂഷകള്‍ പിന്നീട് കൂടല്‍ സെന്റ് പോള്‍സ്
ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി ഐസക്ക് (718 347 1580 (വീട്), 646 641 9372 (സെല്‍).