Image

ഗീതാമണ്ഡലം ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 07 February, 2017
ഗീതാമണ്ഡലം ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
ഷിക്കാഗോ: ജന്മാന്തരപാപങ്ങളൊഴിഞ്ഞ് കര്‍മ്മരംഗം തെളിയുന്നതിനും മോക്ഷപദത്തിനും നമ്മെ പ്രാപ്തരാക്കുന്നതിനായി മറ്റൊരു ശിവരാത്രി കൂടിവരവായി.
ത്യാഗത്തിന്‍റെയും വൈരാഗ്യത്തിന്‍റെയും ആത്മജ്ഞാനത്തിന്റേയും മൂര്‍ത്തിയായ ജഗത്ഗുരുവും ജഗത്പതിയുമായ ലോകൈക നാഥനായ പരമശിവനുവേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചുപ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാകൊല്ലവും മാഘമാസത്തിലെ കറുത്തചതുര്‍ദശി ദിവസംഭാരതീയര്‍ ലോകത്തിലുടനീളം അന്നേദിവസം ശിവരാത്രിയായി ആഘോഷിക്കുന്നത്.

പതിവുപോലെ ഇക്കുറിയും ഗീതാമണ്ഡലം ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് വേണ്ടിവിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഈ വരുന്ന ഫെബ്രുവരി 24 , വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതല്‍ ഹാനോവര്‍ പാര്‍ക്കിലുള്ള ഗീതാമണ്ഡലം സെന്ററില്‍ വെച്ച്, രുദ്രാഭിഷേകം, ശ്രീ ശിവ സഹസ്രനാമം ജലധാര, പാലഭിഷേകം, ഫലാഭിഷേകം ഇത്യാതി താന്ത്രിക ആചരണങ്ങക്ക് പുറമേ ശ്രുതി മനോഹരമായ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

സര്‍വ്വപാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രിവ്രതാചരണം എന്നാണ്വിശ്വാസം. രാജസ, തമോഗുണങ്ങളെ നിയന്ത്രിച്ച് മനസ്സില്‍ സാത്വിക ചിന്തവളര്‍ത്താന്‍ അത് സഹായകമാണ്.
ശിവരാത്രി ആഘോഷത്തിന് പിന്നില്‍ ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. മഹാവിഷ്ണുവിന്റെ നാഭിയില്‍നിന്നും മുളച്ചുയര്‍ന്ന താമരപ്പൂവില്‍ ബ്രഹ്മാവ് ജന്‍മെടുത്തു. പാല്‍ക്കടല്‍ നടുവില്‍ ബ്രഹ്മാവിന്വിഷ്ണുവിനെ മാത്രമേ കാണാനായുള്ളൂ. ''ആര് നീ'' എന്ന് ബ്രഹ്മാവ് ആരാഞ്ഞപ്പോള്‍ ''പിതാവായ വിഷ്ണു'' എന്ന് വിഷ്ണു ദേവന്‍ മറുപടി നല്‍കി. അതില്‍വിശ്വാസംവരാതെ ബ്രഹ്മാവ് വിിഷ്ണുവുമായി യുദ്ധം ആരംഭിച്ചു. അവര്‍ക്കിടയില്‍ അപ്പോള്‍ ശിവലിംഗം പ്രത്യക്ഷപ്പെട്ടു. ശിവലിംഗത്തിന്‍റെ രണ്ട്അറ്റങ്ങളും ദൃശ്യമായിരുന്നില്ല. അത് കണ്ടെത്താന്‍ വിഷ്ണു മുകളിലേയ്ക്കും ബ്രഹ്മാവ് താഴേയ്ക്കും സഞ്ചരിച്ചു. അഗ്രങ്ങള്‍കണ്ടെത്താനാകാതെ അവര്‍പൂര്‍വ്വ സ്ഥാനത്ത്എത്തിയപ്പോള്‍ അവിടെ ശിവഭഗവാന്‍ പ്രത്യക്ഷപ്പെട്ട് തന്റെ പ്രാധാന്യം അറിയിച്ചു. മാഘമാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദശി രാത്രിയിലായിരുന്നു അത്. എല്ലാകൊല്ലവും ആരാത്രിശിവരാത്രിവ്രതം അനുഷ്ഠിക്കാനും ശിവഭഗവാന്‍ അരുളിച്ചെയ്തു... അതാണ ്ഒരുഐതിഹ്യം.

ദേവാസുരന്‍മാര്‍ പാലാഴികടഞ്ഞപ്പോള്‍ നിര്‍മ്മിതമായ ഹലാഹല വിഷം പ്രപഞ്ചരക്ഷയ്ക്കായി പരമശിവന്‍ പാനംചെയ്ത രാത്രിയാണ് ശിവരാത്രി എന്നും വിശ്വസിക്കപ്പെടുന്നു. ഭഗവാനെ ആ വിഷംബാധിക്കാതിരിക്കാന്‍ സദ്ജനങ്ങള്‍ ഉറങ്ങാതെ വ്രതമനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചു. അതിന്റെ സ്മരണ ഉള്‍ക്കൊണ്ടാണ് ശിവരാത്രി ആഘോഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.

സര്‍വ്വപാപങ്ങളും തീര്‍ക്കുന്നതാണ ്ശിവരാത്രിവ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ലദിവസവും ഇതുതന്നെ. ഗുരുശാപം, സ്ത്രീശാപം തുടങ്ങിയമഹാപാപങ്ങള്‍ പോലും ശിവരാത്രിവ്രതംമൂലം ഇല്ലാതാവുന്നു എന്നാണ്വിശ്വാസം.

സര്‍വ്വ ശക്തനായ ഭഗവാന്റെ ഏക കര്‍ത്തവ്യം ലോകത്ത്എല്ലായിടത്തും, എല്ലാവര്‍ക്കും നന്മയുണ്ടാക്കുക, മംഗളമുണ്ടാക്കുക എന്നതാണ്. ഇപ്രകാരം മംഗളകാരമെന്ന അര്‍ഥത്തില്‍ ഭക്തര്‍ നല്കിയ പേരാണ് ശിവന്‍. അചഞ്ചലമായ ആദിചൈതന്യമാണ് ശിവന്‍.ഭഗവാന്റെ സ്പന്ദശക്തിയാണ് ശ്രീപാര്‍വതി ദേവി. ആ ദേവിയെ അമ്മയെന്നും ശക്തിയെന്നും വിളിക്കുന്നു. ആ ശിവന്‍പരാശക്തിയാകയാല്‍ പരമശിവനെന്നും, ആത്മരൂപത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഓംകാരമൂര്‍ത്തിയെന്നും, അമരനാഥനായ ഭഗവാന്‍മാനവര്‍ക്ക് മുക്തിയും, ജീവന്മുക്തിയും പ്രധാനംചെയ്യുന്നതിനാല്‍ ഭഗവാനെ മൃത്യുഞ്ജയനെന്നും വിളിക്കുന്നു.

ആത്മജ്ഞാനവും ത്യാഗവുംമുഖമുദ്രകളാക്കിയ ആര്‍ഷഭാരതത്തിന്റെ ആരാധ്യദേവനാണ് തപോനിഷ്ഠനും, ത്യാഗമൂര്‍ത്തിയും ആയ പരമശിവന്‍ ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന്‌മോചിപ്പിക്കാനായി ഭഗവാന്‍നല്കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനംചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ടമനസ്സില്‍ നിന്ന് ആദ്യംവിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയംചെയ്യുന്ന ഈശ്വരീയജ്ഞാനത്തിന്‍റെ അമൃതം മനസ്സിനെ ബാധിച്ചസര്‍വ്വ ജരാനരകളുംനീക്കി, അതിനെ ശക്തമാക്കിജീവിതം സുഖശാന്തിമയമാക്കുന്ന ഈപുണ്യവൃതാനുഷ്ഠാനങ്ങളില്‍ പ ങ്കെടുക്കുവാന്‍ ഷിക്കഗോ ഗീതാമണ്ഡലം എല്ലാ സനാതന ധര്‍മ്മിഷ്ഠരെയും സസന്തോഷം സ്വാഗതംചെയ്യുന്നു .

ഏതെങ്കിലും സാങ്കേതിക കാരണംമൂലം നേരിട്ട് പങ്കെടുക്കുവാന്‍ കഴി യാത്തവര്‍ക്ക് ഓണ്‍ലൈന്‍വഴി പൂജകളും അഭിഷേകവുംചെയ്യുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് . അതിനായി ഗീതാമണ്ഡലത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://www.geethamandalam.org/

കൂടുതല്‍വിവരങ്ങള്‍ക്ക്: ജയ് ചന്ദ്രന്‍ : 847-361-7659, ആനന്ദ് പ്രഭാകര്‍ : 847-716-0599

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക