പുത്രന്റെ ഏറ്റവും നല്ല ചിത്രമാണു 'സ്പ്ലിറ്റ്' എന്നു ഡോ. നെല്ലിയാട്ട്
ശ്യാമളന്. മൂന്നാഴ്ചയായി ബോക്സോഫീസില്‍ ഒന്നാമതായി നില്ക്കുന്ന
'സ്പ്ലിറ്റ് ' ഇതിനകം 98 മില്യന്‍ ഡോളറിലേറെ സമാഹരിച്ചു.
വെറും 9 മില്യന്‍ ഡോളറിനെടൂത്ത ലോ ബജറ്റ് ചിത്രമാണു മനോജ് നൈറ്റ് ശ്യാമളനെ
വീണ്ടും ഹോളിവുഡിന്റെ നെറുകയിലെത്തിക്കുന്നത്. കഴിഞ്ഞ ചിത്രം 'ദി
വിസിറ്റ്'ഉം ലോ ബജറ്റായിരുന്നെങ്കിലും (5 മില്യന്‍) മികച്ചപ്രകടനമാണു കാഴ്ച
വച്ചത്. (98 മില്യന്‍)
ഹോളിവുഡില്‍ ഏറ്റവും പണം വാരിയ ചിത്രങ്ങളിലൊന്നായ 'സിക്സ്ത് സെന്‍സ്'
(1999) ആദ്യ വാരം നേടിയത് 26 മില്യന്‍ ഡോളറായിരുന്നു. 'സ്പ്ലിറ്റ് ആകട്ടെ
40 മില്യന്‍ നേടി. എന്നാല്‍ 'സൈന്‍സ്' (2002) 60 മില്യന്‍ ആദ്യ വാരം
നേടുകയുണ്ടായി.
സിക്സ്ത്ത് സെന്സിനു ശേഷം വമ്പന്‍ ഹിറ്റുകള്‍ ശ്യാമളനില്
നിന്നുണ്ടായില്ലെങ്കിലും മിക്കതും സാമ്പത്തിക പരാജയമായിരുന്നില്ല.
സിക്സ്ത് സെന്‍സ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെ സിനിമക്കു പോയവര്‍
നിരാശരാകുന്ന കാഴ്ചയാണു പിന്നീടൂ പല ചിത്രങ്ങലിലും കണ്ടത്. അതിപ്പോള്‍
മാറി.
സ്പ്ലിറ്റ്' നു രണ്ടാം ഭാഗം ഇതിനകം എഴുതാന്‍ തുടങ്ങിയതായി ശ്യാമളന് ട്വീറ്റ് ചെയ്തു.
സ്പ്ലിറ്റ് പേഴ്സണാലിറ്റി ആണു സ്പ്ലിറ്റിലെ കഥവിഷയം. നായകനായ ജെയ്ംസ്
മക്വോയിക്ക് 23 തരം ഭിന്ന വ്യക്തിത്വങ്ങള്‍..കൂടാതെ 24-മതു ഒരെണ്ണം കൂടി.
മൂന്നു പെണുകുട്ടികളെ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിക്കുന്ന ഈ
മനോരോഗിയിലെ 24-മത്തെ ഭീകരന് ഉദയം ചെയ്താല്‍ സംഭവിക്കുന്നതും മറ്റുമാണു
കഥ. അവസാനിക്കുന്നതാകട്ടെ പതിവുള്ള പരിണാമ ഗുപ്തിയിലും.