Image

യു എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം

Published on 08 February, 2017
യു എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം
ഫിലദല്‍ഫിയ: പതിനായിരങ്ങളെ പുത്തന്‍ ആത്മീയ കൃപയുടെ അനുഭവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു എസിലെ 5 നഗരങ്ങളെയും, കാനഡയിലെ 2 നഗരങ്ങളെയും കേന്ദ്രീകരിച്ച് പെസഹ ധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയനോസിന്റെ പുണ്യ അവസരത്തില്‍ ' നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു, അവന്റെ മേലുള്ള ശിക്ഷ നമുക്ക് ശിക്ഷ നല്‍കി, അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു' (എശയ്യ: 53/5) എന്ന തിരുവചന വാക്യത്തെ അടിസ്ഥാനമാക്കി കുടുംബ നവീകരണത്തെ ലക്ഷ്യം വച്ചാണ് ഈ പെസഹധ്യാനം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.

ലോക പ്രശസ്ത അനുഗ്രഹീത വചന പ്രഘോഷകരായ റവ. ഫാ. ഷാജി ഇമ്പേചിറയില്‍, മരിയന്‍ ടി. വി യുടെ ചെയര്‍മാന്‍ ബ്രദര്‍  പി. ഡി ഡോമിനിക്ക് യുവജന ധ്യാനങ്ങള്‍ക്ക്  ജോണിക്കുട്ടി അങ്ങാടിയത്ത്, കെവിന്‍ ജോസഫ് എന്നിവരും ഗാനശുശ്രൂഷകള്‍ക്ക് ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്രയും നേതൃത്വം  നല്‍കുന്നതുമാണ്.

പെസഹ ധ്യാനം നടക്കുന്ന സ്ഥലവും തിയ്യതിയും

1. മാര്‍ച്ച് 3, 4, 5 സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച്, ഡാളസ്സ്
2. മാര്‍ച്ച് 9, 10, 11, 12 ഹോളി ഫാമിലി ക്‌നാനായ ചര്‍ച്ച്, അറ്റ്‌ലാന്‍ഡാ
3. മാര്‍ച്ച് 17, 18, 19 സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, കണറ്റിക്കട്ട്
4. മാര്‍ച്ച് 22, 23 സീറോ മലബാര്‍ മിഷന്‍, ഹാലഫാക്‌സ്- കാനഡ
5. മാര്‍ച്ച് 24, 25, 26 സെന്റ് അല്‍ഫോണ്‍സാ കത്തിഡ്രല്‍ ചര്‍ച്ച്- ടെറോന്‍ന്റേ- കാനഡ
6. മാര്‍ച്ച് 31, ഏപ്രില്‍ 1, 2ലൂര്‍ട്ട് മാതാ സീറോ മലബാര്‍ ചര്‍ച്ച്, നോര്‍ത്ത് കര്‍ലോന
7. ഏപ്രില്‍ 6, 7, 8, 9 സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച്ഡിട്രോയ്റ്റ്

ഈ നോമ്പുകാല കുടുംബ നവീകരണ ധ്യാനത്തില്‍ കുടുംബസമേതം പങ്കുചേര്‍ന്ന് ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മീയ പരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരാനും, സൗഖ്യത്തിന്റെ അത്ഭുതകരമായ കൃപ സ്വന്തമാകുവാനും, സഭാ വ്യത്യാസഭേദമന്യെ ഏവരേയും സ്വാഗതം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക- www.mariantvworld.org 
Phone- 215 971 3319, 215 934 5615

യു എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനംയു എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനംയു എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനംയു എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനംയു എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക