Image

ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍

Published on 08 February, 2017
ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍
കാനഡ: ഒന്റാറിയോ ബ്രാംപ്ടന്‍ സ്വദേശി 12 വയസ്സുകാരന്‍ ആദിശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍. 2016 നവംബറില്‍ മിസ്സിസോഗയില്‍ വച്ച് വെസ്റ്റ് ലണ്ടന്‍ മ്യൂസിക് യൂണിവേഴ്‌സിറ്റി നടത്തിയ കീ ബോര്‍ഡ് തിയറി പരീക്ഷയില്‍ ആണ് ആദി ശങ്കറിന് അവാര്‍ഡ് ലഭിച്ചത്. ഒന്റാറിയോവില്‍ നിന്നും പരീക്ഷ എഴുതിയ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ (97 %) മാര്‍ക്ക്  വാങ്ങി ആണ് ആദി വിജയം കൈവരിച്ചത്. മാര്‍ച്ച് അവസാന വാരം പ്രാക്ടിക്കല്‍ പരീക്ഷ നടത്തപ്പെടും.

2014ലെ ഫോളോ മി ടി വി അവാര്‍ഡ്. പ്രശസ്ത സിനിമാ നടന്‍ ലാലു അലെക്‌സില്‍ നിന്നും  ആണ് ആദ്യമായി ആദി കരസ്ഥമാക്കിയത്. പിന്നീട് ബ്രാംപ്ടന്‍ മലയാളി സമാജം മലയാളി രത്‌ന അവാര്‍ഡ്, ടൊറന്റോ മലയാളി സമാജം കലാപ്രതിഭ, മ്യൂസിക് കമ്പോസിങ്ങില്‍ കോപ്പ്‌ലാന്‍ഡ് സ്‌കൂള്‍ മ്യൂസിക് അവാര്‍ഡ്, ഫുഡ് ബാങ്ക് മായി സഹകരിച്ചു നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സിറ്റിസണ്‍ അവാര്‍ഡ് എന്നിങ്ങനെ 200ല്‍ അധികം സര്‍ട്ടിക്കറ്റുകളും, ട്രോഫികളും ആദിയെ തേടി എത്തി. മിസ്സിസോഗ കേരള അസോസിയേഷന്റെ പ്രശ്ചന്ന വേഷ മല്‍സരത്തില്‍ രണ്ടു തവണ ഒന്നാം സ്ഥാനവും,ഓര്‍മ കാനഡയുടെ പ്രശ്ചന്ന വേഷ മത്സരത്തില്‍ ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്.
പിയാനോ, ഗിറ്റാര്‍,വയലിന്‍, ഡ്രംസ്‌, കീ ബോര്‍ഡ്, ട്രമ്പറ്റ്,ഗ്ലോകന്‍ സ്പീല്‍,എന്നീ ഉപകരണ സംഗീതങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആദി മികവ് പുലര്‍ത്തുന്നു. സ്‌കൂള്‍ കുട്ടികള്‍ ചിങ്കുകൂസി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടത്തിയ 2016 17 വര്‍ഷത്തെ   മ്യൂസിക് നൈറ്റ് നയിക്കുന്നതിന് അവസരം ലഭിച്ച ആദി ശങ്കറിനെ കാനഡയിലെ ചിയേര്‍സ് ഗ്രൂപ് കമ്പനി മേധാവി $ 500 ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കുക ഉണ്ടായി. നിരവധി വേദികളില്‍ ഡാന്‍സും,പാട്ടുകളും അവതരിപ്പിച്ചിട്ടുള്ള ആദിയെ തേടി കരകടന്നെത്തുന്ന ആദ്യ അവാര്‍ഡ് ആണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടേത്. മുരുകന്‍ കാട്ടാക്കടയുടെ നിരവധി കവിതകള്‍ വേദികളില്‍ അവതരിപ്പിക്കുന്ന കൊച്ചു കലാകാരന്‍ കൂടി ആണ് ആദി.

മികച്ച പഠന നിലവാരം പുലര്‍ത്തുന്ന ആദി ഗ്രെഡ് 4 മുതല്‍ ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി പഠന നിലവാരം പുലര്‍ത്തുന്നു. 2016 ല്‍ യുസി മാസ് (മെന്റല്‍ മാത്തമാറ്റിക്‌സില്‍) ബിരുദം നേടുക ഉണ്ടായി. പീല്‍ സ്‌കൂള്‍ ബോര്‍ഡ് 6ആം ക്‌ളാസ് മുതല്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്കായി നടത്തുന്ന സ്‌പെഷ്യല്‍ പ്രോഗ്രാം ആയ ഐ ബി, ഐ ബി റ്റി, സൈ ടെക് എന്നീ മൂന്നു വിഭാഗങ്ങളിലും ഉന്നത മാര്‍ക്കോട് കൂടി ആദി പ്രവേശനം നേടുക ഉണ്ടായി. ഇപ്പോള്‍ ഐ ബി സ്‌കൂളില്‍ പഠനം തുടരുന്ന ആദി, ഇംഗ്ലീഷ്‌, ഫ്രഞ്ച്, സ്പാനിഷ്, മലയാളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തു വരുന്നു. കനേഡിയന്‍ നേവി ലീഗ്,വില്യം ജി ഡേവിസ് സ്‌കൂള്‍ ബാന്‍ഡുകളില്‍ അംഗമായ ആദി സ്‌കൂള്‍ കുട്ടികളുടെ പുതിയ ഒരു മ്യൂസിക് ബാന്‍ഡിനും രൂപം നല്‍കി വരുന്നു.

പഠനത്തിലും,കലയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ആദിയെ നിരന്തരമായി പ്രോത്സാഹിപ്പിക്കുന്ന അധ്യാപകര്‍ ആയ , കാംബെല്‍ (ട്രമ്പറ്റ്)  ജോമോന്‍ (കീ ബോര്‍ഡ്), ജെയ്മി (ഗിറ്റാര്‍), ആന്‍ഡ്രൂ (വയലിന്‍), മെലീസ(പിയാനോ), എഡ്‌വേഡ് (ഗ്ലോകെന്‍സ്പീല്‍) ജോര്‍ഡ്ന്‍(ഡ്രംസ്), ഗായത്രി വിജയകുമാര്‍ (ഫോള്‍ക് ഡാന്‍സ്), സുജാത ഗണേഷ് (വോക്കല്‍),ആരാധന ഭരദ്വാജ് (ബോളിവുഡ് ഡാന്‍സ്) ത്യാഗരാജ് (ബ്രെക് ഡാന്‍സ്) എന്നിവര്‍ക്ക് നന്ദി അറിയിക്കുക ഉണ്ടായി. കാനഡയില്‍ സ്ഥിര താമസം ആക്കിയ എറണാകുളം സ്വദേശികള്‍ ആയ ആമ്പല്ലൂര്‍ ചെറുപറമ്പത്തു ജയശങ്കറിന്റെയും, ലൗലി യുടെയും ഏക മകനാണ് ആദി.

ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍ ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍ ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍ ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍ ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍ ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍ ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക