Image

സരിതയും പിന്നെ ലക്ഷ്മിയും (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 08 February, 2017
സരിതയും പിന്നെ ലക്ഷ്മിയും (ചാരുമൂട് ജോസ്)
സാക്ഷര കേരളത്തില്‍ രാഷ്ട്രീയ നേതാക്കളുടെ കോമാളിത്തരങ്ങള്‍ അതിരു കടന്നു പോകുകയാണ്. സരിത നായരെയും ലക്ഷ്മി നായരെയും ഉപയോഗിച്ച് സമസ്ത കേരളീയരെയും വിഡ്ഢികളാക്കുന്നത് ഒരു തുടര്‍ക്കഥ പോലെ അരങ്ങേറുന്നു മുന്‍ സര്‍ക്കാരിന്റെ അഴിമതി കഥകള്‍ പറഞ്ഞു ജനങ്ങളുടെ വോട്ടു നേടി എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയിട്ട് ഇതുവരെ ഒന്നും ശരിയാക്കില്ല. പലരെയും ശശിയാക്കി. എന്നും സമരം, മാറി മാറി ഹര്‍ത്താല്‍, ഗുണ്ടാത്തലവന്മാരുടെ വിളയാട്ടം, ഭൂമാഫിയ സംഘങ്ങള്‍ കാടുകള്‍ വെട്ടിത്തെളിക്കുന്നു. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഒരു കൂസലുമില്ല. ഹര്‍ത്താലായാല്‍ ജോലിക്കു പോകണ്ടല്ലോ. ഇതിനിടയില്‍ അടിയ്ക്കടി എം.എല്‍.എ.മാര്‍ക്ക് ശമ്പള വര്‍ദ്ധന. പെന്‍ഷന്‍ വര്‍ദ്ധന അതില്‍ രാഷ്ട്രീയ എതിരഭിപ്രായം ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ഇല്ല. നികുതി പിരിക്കുന്ന തുകയില്‍ 75% ഭരണച്ചിലവു ഇവര്‍ രാഷ്ട്രീയ കോമരങ്ങള്‍ കണ്ടു കേരളീയര്‍ മരവിച്ചു പോയിരിക്കുന്നുവോ?

കേരളവും ഇന്ത്യാ മഹാരാജ്യവും അമേരിക്കന്‍ ഭരണവുമൊക്കെ ജനാധിപത്യ ശൈലിയില്‍ നിന്ന് വ്യതിചലിച്ച് ഏകാധിപത്യശൈലികള്‍ പിന്തുടരുന്നത് ആപല്‍ക്കരമായ അവസ്ഥയാണ്.

പൊതു ജനങ്ങളുടെ വോട്ടുകള്‍ നേടി അധികാരത്തിലെത്തിയാല്‍ പിന്നെ ജനങ്ങളുടെ നേരെ കൊഞ്ഞനം കാണിക്കുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കേണ്ട സമയമായി. സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അവസരമുള്ളതുകൊണ്ടാണ് ഇത്രയും രാഷ്ട്രീയക്കാര്‍ രംഗത്തു കടന്നു വരുന്നത്. ഇക്കൂട്ടരുടെ ശമ്പളവും അലവന്‍സുകളും വെട്ടിക്കുറയ്ക്കണം. ഇവരുടെ സാമ്പത്തിക ശ്രോതസ്സുകള്‍ അളക്കാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കണം. കുറ്റവാളികളെയും, അഴിമതിക്കാരെയും ജനപ്രതിനിധികളാക്കരുത്. വാളെടുക്കുന്നവര്‍ മുഴുവന്‍ വെളിച്ചപ്പാടുകളാകുന്ന കാഴ്ച കേരളത്തിന്റെ വളര്‍ച്ചയെ സാരമായ ബാധിക്കുന്നത് പ്രബുധരായ കേളീയര്‍ എന്തേ കാണാതെ പോകുന്നത്്, മാധ്യമങ്ങളും, എഴുത്തുകാരും, സാംസ്‌ക്കാരിക നായകന്മാരും ആരെയാണ് ഭയപ്പെടുന്നത്. കോടതികള്‍ പോലും ജനങ്ങളെ വഞ്ചിക്കുന്നുവോ എന്ന സംശയം ബാക്കി. കോടതികള്‍ക്ക് എന്തുകൊണ്ട് ഹര്‍ത്താലുകള്‍ പൂര്‍ണ്ണമായി നിരോധിച്ച് പൗരന്മാരുടെ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൂടാ.

കാട്ടിലെ തടി, തേവരുടെ ആന വലിയടാ വലി മലയാളീ.... ഇവിടെ നിയമത്തെ ഭയപ്പെടേണ്ട.... അന്യനാട്ടുകാര്‍ ജോലി ചെയ്തു കൊടുക്കും, അന്യസംസ്ഥാനങ്ങൡ നിന്നു ആഹാര പദാര്‍ത്ഥങ്ങള്‍ എത്തും. എന്തു വില കൊടുത്തും വാങ്ങിക്കാന്‍ വിദേശത്തു നിന്നും വരുന്ന പണമുണ്ട്. വിദ്യാഭ്യാസ മേഖല തകരുന്നു. സ്ത്രീ സുരക്ഷയില്ല, ദളിത പീഡനം പോലീസിനു പുല്ലു വില. ഇവിടെ സംസ്‌ക്കാരം തീരെ നശിച്ചു കൊണ്ടിരിക്കുന്നു. മൂല്യച്ചുതി സംഭവിക്കുന്ന കേരളത്തെ സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന കേരളീയ ജനത സാംസ്‌ക്കാരിക കേരളമാക്കി മാറ്റണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സരിതയും പിന്നെ ലക്ഷ്മിയും (ചാരുമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക