Image

പുതുമകളില്ലാതെ ബോഗന്‍

ആഷ എസ് പണിക്കര്‍ Published on 08 February, 2017
പുതുമകളില്ലാതെ ബോഗന്‍

തനി ഒരുവന്‍ എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം ജയം രവിയും അരവിന്ദ്‌ സ്വാമിയും ഒരുമിക്കുന്ന ചിത്രമാണ്‌ ബോഗന്‍. ഒരു പക്കാ കൊമേഴ്‌സ്യല്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരവകളും കൃത്യമായി ഒരുക്കിയ ചിത്രമാണ്‌ ബോഗന്‍. 

തനി ഒരുവനിലെ പോലെ തന്നെ ജയംരവി പോലീസും അരവിന്ദ്‌ സ്വാമി കള്ളന്‍ വേഷത്തിലും. എങ്കിലും മടുപ്പിക്കാതെ സീനുകള്‍ ഒരുക്കാന്‍ സംവിധായകന്‌ കഴ്‌ഞ്ഞിട്ടുണ്ട്‌.

ലക്ഷ്‌മണ്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത ചിത്രമാണിത്‌. തമിഴ്‌ പ്രേക്ഷന്‍ ഇത്തരത്തിലുള്ള സിനിമകള്‍ ഏറെ പുതുമകള്‍ നല്‍കിയേക്കാം. 

പക്ഷേ മലയാളത്തില്‍ പലപ്പോഴും പലതരത്തില്‍ പരീക്ഷിക്കപ്പെട്ട പ്രമേയമാണ്‌ ബോഗന്റേത്‌ എന്നു പറയാതെ വയ്യ. അതുകൊണ്ടു തന്നെ മലയാള പ്രേക്ഷകന്‌ ബോഗന്‍ അത്രയ്‌ക്കങ്ങു രസിക്കുമോ എന്നും സംശയമാണ്‌.

ജയംരവിക്കും അരവിന്ദ്‌ സ്വാമിക്കും തുല്യപ്രാധാന്യമാണ്‌ ചിത്രത്തിലുള്ളത്‌. ജയം രവിയാണ്‌ പോലീസ്‌ . അരവിന്ദ്‌ സ്വാമി കള്ളനും. ആദ്യഭാഗങ്ങള്‍ പലപ്പോഴും പരസ്‌പര ബന്ധമില്ലാതെ പ്രേക്ഷകനെ ബോറടിപ്പിക്കുന്നുണ്ട്‌. എന്നാല്‍ കഥ മുന്നോട്ടു പോകുന്നതോടെ രസകരമാകുന്നു.

 ജയംരവിയും അരവിന്ദ്‌ സ്വാമിയും മത്സരിച്ചഭിനയിക്കുന്ന ചിത്രത്തില്‍ നേരിയ മുന്‍തൂക്കം അരവിന്ദ്‌ സ്വാമിക്കു തന്നെ. നായിക എന്ന നിലയില്‍ ഹന്‍സിക സമ്പൂര്‍ണ പരാജയമായിരുന്നു. പലപ്പോഴും അസഹ്യമായി തോന്നുകയും ചെയ്‌തു.

രാജകുടുംബപാരമ്പര്യമുള്ള ആദിത്യ എന്ന കഥാപാത്രമായാണ്‌ അരവിന്ദ്‌ സ്വാമി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ആദിത്യയുടെ മാ#ാപിതാക്കള്‍ രാജഭരണം നഷ്‌ടപ്പെട്ട്‌ കടംകയറി ആത്മഹത്യ ചെയ്‌തവരാണ്‌. 

പിന്നീട്‌ ഒറ്റക്കാകുന്ന ആദിത്യ പരകായ പ്രവേശ സിദ്ധി നേടുകയും അതുപയോഗിച്ച്‌ ബാങ്ക്‌ കൊള്ള, കവര്‍ച്ച കൊലപാതകം എന്നിവ നടത്തുന്നതുമാണ്‌ പ്രമേയം. 

എത്ര ബുദ്ധിയും ശക്തിയും അമാനുഷിക കഴിവകളുമുണ്ടെങ്കിലും പതിവുരീതിയനുസരിച്ച്‌ നിയമത്തിനു മുന്നില്‍ അയാള്‍ കീഴടങ്ങുകയോ അതല്ലെങ്കില്‍ അയാള്‍ നിയമപാലകന്റെ കൈയ്യാല്‍ ഇല്ലാതാവുകയോ ചെയ്യും. ഈ സിനിമയിലും അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. അനിവര്യമായ അന്ത്യം.

അരവിന്ദ്‌ സ്വാമി ഒരിക്കല്‍ കൂടി തന്റെ ഗ്‌ളാമറും തകര്‍പ്പന്‍ അഭിനയവും കൊണ്ട്‌ പ്രേക്ഷക മനസു കീഴടക്കി.
ജയംരവിയും പോലീസ്‌ വേഷത്തില്‍ മികച്ചു നിന്നു. 

നാസര്‍, പൊന്‍വണ്ണന്‍, ആടുകളംനരേന്‍, നാഗേന്ദ്ര പ്രസാദ്‌ എന്നിവരുംതങ്ങളുടെ ഭാഗം മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം റിലീസ്‌ ചെയ്യേണ്ട ചിത്രമായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നീട്ടി വയ്‌ക്കുകയായിരുന്നു. പ്രഭുദേവാ സ്റ്റുഡിയോസ്‌ ബാനറില്‍ പ്രഭുദേവയാണ്‌ ചിത്രത്തിന്റെ നിര്‍മാതാവ്‌.

ചിത്രത്തിലെ ഗാനരംഗങ്ങള്‍ അതിമനോഹരമാണ്‌. വളരെ കര്‍ഫുള്‍ ആയ ഫ്രെയിമുകളാണ്‌ അതിലൊക്കെയും. ഡി.ഇമ്മന്റെ സംഗീതവും പശ്ചാത്തലസംഗീതവും വരെ മികച്ചതാണ്‌. 

പലതും സിനിമയുടെ മൂഡിനനുസരിച്ചുള്ള പാട്ടുകളാണ്‌. വ്യ്‌ത്യസ്‌തവും പുതുമയുമുളള യാതൊന്നും ചിത്രത്തിലില്ല എന്നത്‌ ഒരു വലിയ പോരായ്‌മ തന്നെയാണ്‌. എങ്കിലും വെറുതേ കണ്ടിരുന്ന്‌ രണ്ടുമണിക്കൂര്‍ എന്‌ജോയ്‌ ചെയ്യാന്‍ ഈ ചിത്രം മതിയാകും.






പുതുമകളില്ലാതെ ബോഗന്‍പുതുമകളില്ലാതെ ബോഗന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക