Image

പ്രിയ സഖീ (കവിത: റോബിന്‍ കൈപ്പറമ്പ്)

Published on 08 February, 2017
പ്രിയ സഖീ (കവിത: റോബിന്‍ കൈപ്പറമ്പ്)
പ്രിയ സഖീ നീ എന്‍ ആനന്ദമായ്
ആത്മാവിന്‍ തേന്‍ മലര്‍വാടിയായി
അകതാരില്‍ എരിയുന്ന പൊന്‍വിളക്കായ്....
നേടി എന്‍ ജീവിത യാത്രയിലായ്
എത്രനാള്‍ ഭൂവിതില്‍ ഏകനായ്...
തേടി നടന്നൊരെന്‍ പ്രിയതമയെ...
അറിഞ്ഞീല നീയെനിക്കാരെന്നതും
കണ്ടീല്ലൊരാ നിര്‍വ്യാജ സ്‌നേഹവും ഞാന്‍

മധുരമീ ഓര്‍മ്മകള്‍ എന്‍ ജീവനില്‍
നിറയുന്നതും നിന്റെ സൗരഭ്യവും
മാറിലണച്ചെന്നും ഓമനിക്കാന്‍
അരികിലായെന്നും അണഞ്ഞീടുന്നു.
കൂവളപ്പൂവില്‍ മിഴിയിതളും
മുല്ലതോല്‍ക്കുമീ മുഖകാന്തിയും
കുയിലിന്‍ നാദം ഈ തേന്‍മൊഴിയും
എന്നിലായ് നിന്നെ കാണുന്നു ഞാന്‍

മറക്കുവാന്‍ ആകില്ല നിന്നെ സഖീ
മറവികള്‍ വന്നെന്നെ മൂടിയാലും
മങ്ങുമെന്‍ ഓര്‍മ്മകളിലായെന്നും
തെളിയുമീ നിന്‍മുഖം ഓര്‍മ്മയായി
എന്‍പ്രിയേ നീയെന്നെ തഴുകീടുമ്പോള്‍
തരളിതമാകുമെന്‍ അന്തരംഗം
ഊര്‍ദ്ധന്‍ വലിക്കുന്നൊരെന്‍ ജീവനില്‍
ആശ്വാസമാകട്ടെ നിന്‍ സ്പര്‍ശനം
സ്‌നേഹിച്ചു നിന്നെ ഞാന്‍ എന്നുമെന്നും
എന്നിലെ ശ്വാസം നിലക്കുവോളം
നിറഞ്ഞൊരാ മാറിലായ് മുഖം ചേര്‍ത്ത്
നില്‍ക്കട്ടെ തെല്ലിടയെന്‍ പ്രീയേ ഞാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക