Image

ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി

തോമസ് പാലചേരില്‍ Published on 08 February, 2017
ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ജോസഫ്, റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ മിഷനുകള്‍ സംയുക്തമായിവാര്‍ഷിക മിഷന്‍ ദിനംമരിയന്‍ ഷ്‌റൈന്‍ ദേവാലയത്തിന്റെ പുതിയ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 4ന് വര്‍ണ്ണാഭമായി നടത്തി.

പുതിയതായി തെരെഞ്ഞെടുത്ത പാരിഷ് കൗണ്‍സില്‍മെമ്പേഴ്‌സിനുള്ള ഓറിന്റേഷന് ശേഷം തോമസ് മുളവനാല്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തിലും ഫാ. ജോസ് ആദോപ്പിള്ളി, ഫാ. റെനി കട്ടേല്‍ ഇവരുടെ സഹകര്‍മ്മികത്തിലും വിശുദ്ധ കുര്‍ബാന നടന്നു.

അതിനുശേഷംനടന്ന മിഷന്‍ഡേ സെലിബ്രേഷന്റെ ഉല്‍ഘാടനം വികാരി ജനറാള്‍ ഫാ.തോമസ് മുളവനാല്‍ നിര്‍വഹിച്ചു. മിഷന്റെ വെല്ലുവിളികളിലും മിഷന്‍ നേരിട്ട പ്രതിസന്ധികളിലും കൂട്ടായി നിന്ന ക്‌നാനായ സഭാ വിശ്വാസികളെ വികാരി ജനറാള്‍ അഭിനന്ദിച്ചു. ന്യൂജേഴ്‌സിയിലും റോക്ക് ലന്‍ഡിലും പുതിയ ദേവാലയം എന്ന സ്വപ്നംസാഷാത്കരിക്കാന്‍ സഭാനേതൃത്തില്‍ നിന്ന് എല്ലാ സഹായവും ഉറപ്പു നല്‍കിയാണ് വികാരി ജനറല്‍ ഉത്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.

മരിയന്‍ ഷ്‌റൈന്‍ ദേവാലയത്തിന്റെ ഡയറക്ടര്‍ ഫാ.ജിം എസ്.ഡി.വി. ഈ ദേവാലയത്തിന്റെ സൗകര്യങ്ങള്‍
ക്‌നാനായ മിഷനുകള്‍ക്കു ഭാവിയിലും നല്‍കുന്നതില്‍ സന്തോഷെമേയുള്ളു എന്നറിയിച്ചു. കത്തോലിക്കാ വിശ്വാസം നിലനിര്‍ത്താന്‍ മരിയന്‍ഷ്ര്ന്‍ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നു ആശംസ പ്രസംഗത്തില്‍ ഫാ.ജിം പറഞ്ഞു.

കലാസന്ധ്യയില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന അംഗങ്ങള്‍ വരെ പങ്കെടുത്തു.കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി, കലാപരിപാടികളുടെ എംസി മാര്‍ സനു കൊല്ലാറെട്ട്, ക്രിസ്റ്റി ജോസ്, നിധി മറ്റംപറത്തു എന്നിവരായിരുന്നു.

മിഷന്‍ ഡേ 2017 വിജയകരമാക്കന്‍ ഫാ.ജോസ് ആദോപ്പിള്ളി, തോമസ് പാലച്ചേരില്‍, ജോയ് തറത്തട്ടേല്‍, ഫിലിപ്പ് ചാമക്കാല, സിബി മണലേല്‍, റെജി ഒഴങ്ങാലില്‍, എബ്രഹാം പുലിയലകുന്നേല്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി ക്‌നാനായ മിഷനുകളുടെ വാര്‍ഷികം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക